Pages

Wednesday, March 18, 2020

ബൃഹദ്ദീശ്വര ക്ഷേത്രം.

🎪ബൃഹദ്ദീശ്വര ക്ഷേത്രം.
 തഞ്ചാവൂർ🎪

 ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ..

 ബൃഹദീശ്വര ക്ഷേത്രം പെരിയ കോവില്‍ എന്ന പേരിലാണു പരക്കെ അറിയപ്പെടുന്നത്. തിരുവുടയാര്‍ കോവില്‍ എന്നും രാജരാജേശ്വരം കോവില്‍ എന്നും ഇത് അറിയപ്പെടുന്നു. എ.ഡി.1000 കാലയളവില്‍ രാജരാജചോഴനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്നു പറയപ്പെടുന്നു. ലിംഗരൂപത്തിലുള്ള പരമശിവനാണ് ഇവിടെ പ്രധാന പ്രതിഷ്ഠ.ക്ഷേത്രത്തിന്റെ ഗോപുരത്തിൽ ആയിരക്കണക്കിന് ശിൽപ്പങ്ങൾ കൊത്തിവച്ചിരിക്കുന്നത് കാണാം. എല്ലാം തന്നെ ഹൈന്ദവ പുരാണത്തിലെ ദേ‌വന്മാരും ‌ദേവിമാരും.

പ്രധാന ഗോപുരത്തിനു മാത്രം ഏതാണ്ട് ഇരുന്നൂറടിയിലധികം (അതായത് ഒരു പത്തു നില കെട്ടിടത്തോളം) ഉയരമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. മുകളിലായി കാണുന്ന ഒറ്റക്കല്ലില്‍ തീര്‍ത്ത ആ വലിയ ഗോളം ഈ ഗോപുരത്തിന്റെ മുകളില്‍ സ്ഥാപിയ്ക്കുന്നതിന്, ഈ ഗോപുരത്തിന്റെ അത്രയും തന്നെ ഉയരത്തില്‍ മണ്ണിട്ട് പൊക്കി ആനയെ കൊണ്ട് വലിച്ചു കയറ്റിയതായിട്ടാണ് സാധിച്ചത് എന്നാണ് കേട്ടിരിയ്ക്കുന്നത്.

ഒറ്റക്കല്ലില്‍ തീര്‍ത്ത പന്ത്രണ്ട് അടിയിലധികം ഉയരമുള്ള ശിവലിംഗമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.
ക്ഷേത്രത്തിനു മുന്നിലുള്ള നന്ദി മണ്ഡപം. ഈ നന്ദി വിഗ്രഹത്തിനും പന്ത്രണ്ട് അടി ഉയരം വരും. ലോകത്തെ ഏറ്റവും വലിപ്പമുള്ള രണ്ടാമത്തെ നന്ദി വിഗ്രഹമാണ് ഇതെന്ന് പറയപ്പെടുന്നു.
നിറയെ ചുമര്‍ ചിത്രങ്ങളും ഭരത നാട്യം പോലുള്ള കലകളുടെ അസംഖ്യം മുദ്രകളും നിറഞ്ഞതാണ് ഈ കമാനങ്ങള്‍ പോലും.

പ്രധാന പ്രതിഷ്ഠയായ പരമ ശിവനു പുറമേ ചണ്ഡികേശ്വരന്‍, നടരാജന്‍, ബൃഹനായകി ദേവി, ഗണപതി, സുബ്രഹ്മണ്യന്‍ എന്നീ പ്രതിഷ്ഠകളും പേരറിയാത്ത വേറെ കുറച്ചു ദൈവങ്ങളും ആയിരത്തോളം ശിവലിംഗങ്ങളും ക്ഷേത്രത്തിനുള്ളില്‍ പലയിടത്തായി ഉണ്ട്. അതു പോലെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വലിയൊരു ആര്യവേപ്പും ഈ ക്ഷേത്രത്തിനകത്തുണ്ട്. അതില്‍ അപൂര്‍വ്വമായി പ്രത്യക്ഷപ്പെടുന്ന കൂറ്റന്‍ പല്ലിയുടെ ദര്‍ശനം ലഭിയ്ക്കുന്നത് നല്ലതാണെന്ന ഒരു വിശ്വാസവും നിലവിലുണ്ട്. (സാധാരണയില്‍ നിന്നും വ്യത്യസ്തമായി ആ പല്ലിയ്ക്ക് ആ മരത്തിന്റെ തൊലിയുടെ കറുത്ത നിറവും ആറോ എട്ടോ ഇഞ്ച് നീളവും അതിനൊത്ത വലുപ്പവും വരും).

ചരിത്രം.

രാജ രാജ ചോഴന്റെ 25ആം ഭരണവർഷത്തിലെ 275ആം ദിവസമാണ് ക്ഷേത്രനിർമ്മാണം പൂർത്തിയായത്.

കുഞ്ചരമല്ലൻ രാജരാജപെരുന്തച്ചനാണ്‌ രാജരാജക്ഷേത്രത്തിന്റെ ശില്പി. ക്ഷേത്രത്തിന്റെ മതിലിൽ അദ്ദേഹത്തിന്റെ പേര്‌ കൊത്തിവച്ചിട്ടുണ്ട്. പുറത്തെ മതിലായ തിരുച്ചുറുമാളികയുടെ നിർമ്മാണനേതൃത്വം രാജരാജചോഴന്റെ സൈന്യാധിപനായ കൃഷ്ണരാമന്റെ നേതൃത്വത്തിലും ഭരണം അദിതൻ സൂര്യൻ എന്ന പ്രധാന ഉദ്യോഗസ്ഥന്റെ കീഴിലുമായിരുന്നു.

ക്ഷേത്രസമുച്ചയത്തിന്റെ മൊത്ത വിസ്തീർണ്ണം 800x400 അടി ആണ്. എന്നാൽ പ്രധാനഗോപുരം സ്ഥിതിച്ചെയ്യുന്നത് 500x250 അടി എന്ന അളവിലാണ്. നിർമ്മാണത്തിനു മൊത്തം 1.3 ലക്ഷം ടൺ കരിങ്കല്ല് വേണ്ടിവന്നു. രാജരാജേശ്വര ക്ഷേത്രത്തിനു പ്രധാനമായും രണ്ട് ഗോപുരങ്ങളാണു കവാടങ്ങളായുള്ളത് .ആദ്യം കാണുന്ന കവാടത്തിന്റെ പേരു “കേരളാന്തകൻ തിരുവയിൽ“ എന്നാണു. കേരളനാട്ടുരാജാവായ ശ്രീ ഭാസ്കരരവിവർമ്മനെ പരാജയപ്പെടുത്തിയതിനു ശേഷം രാജരാജൻ ഒന്നാമനു ലഭിച്ച പേരാണത്രെ കേരളാന്തകൻ. അതിന്റെ ഓർമ്മക്കായാണു ഈ അഞ്ചു നിലകളുള്ള ഗോപുരത്തിനു കേരളാന്തകൻ തിരുവയിൽ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ഗോപുരത്തിന്റെ ബേസ് അളവ് 90‘ x 55‘ (അതിന്റെ പ്രവേശനകവാടത്തിന്റെ വീതി 15 അടി) ആണു. നിരവധി മനോഹരമായ ശിൽപ്പങ്ങൾ ഗോപുരത്തിന്റെ മനോഹാരിതക്ക് ആക്കം കൂട്ടുന്നുണ്ട്. മാത്രമല്ല ഈ ഗോപുരത്തിൽ തന്നെ ദക്ഷിണാമൂർത്തിയുടേയും (തെക്ക്) ,ബ്രഹ്മാവിന്റേയും (വടക്ക്) പ്രതിഷ്ഠകളുണ്ട്.

രണ്ടാമത്തെ ഗോപുരത്തിന്റെ പേരു രാജരാജൻ തിരുവയിൽ. നിറയെ പുരാണകഥാസന്ദർഭങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന ഈ ഗോപുരം വിജ്ഞാനകുതുകികൾക്ക് ഒട്ടേറേ പഠനവിഷയങ്ങൾ നൽകുന്നതാണു. ശിവ-മാർക്കണ്ഡേയപുരാണങ്ങൾ മാത്രമല്ല, അർജ്ജുനകിരാതസന്ദർഭവും ഇതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.ഇതിനു മൂന്നുനിലകളാണുള്ളത്. ഇതിലെ ഒരു പ്രധാന ശിൽപ്പമായി പറയുന്നത്, ഒരു പാമ്പ് ആനയെ വിഴുങ്ങുന്ന ശിൽപ്പമാണു. ഒട്ടനവധി പഠനങ്ങൾക്ക് വിധേയമായിട്ടുണ്ടത്രെ ഇത്. ഈ ഗോപുരത്തിലെ ചില ശിൽപ്പങ്ങളൊക്കെ മറാത്താ ഭരണകാലത്തിന്റെ ശേഷിപ്പുകളാണ്. നാഗരാജാവിന്റേയും ഇന്ദിരാദേവിയുടേയും പ്രതിഷ്ഠകൾ ഈ ഗോപുരത്തിലുണ്ട്.

തഞ്ചാവൂർ ക്ഷേത്രത്തിലെ കീർത്തനാലാപനത്തിനു വേണ്ടിമാത്രം 50 ഗായകരെ ഏർപ്പാടാക്കിയിരുന്നു. അവിടത്തെ നൃത്തമണ്ഡപങ്ങളിൽ നൃത്തമാടുന്നതിനായി 400 നർത്തകികളും വാദ്യോപകരണങ്ങൾ ഉപയോഗിക്കുവാനായിമാത്രം 100 വാദ്യകലാകാരന്മാരും ഉണ്ടായിരുന്നു.

കേത്രത്തിലെ കൊത്തുപണികൾ
ക്ഷേത്രത്തിന്റെ ശ്രീവിമാനാ മഹാമണ്ഡപത്തിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്..🙏🙏🙏

No comments:

Post a Comment