Pages

Monday, December 30, 2019

എന്തിനാണ്‌ ഭഗവാൻ ശിവന്‍ ശരീരത്തില്‍ ഭസ്‌മം പൂശുന്നത്‌?

#ഓം_നമഃശിവായ

എന്തിനാണ്‌ ഭഗവാൻ ശിവന്‍ ശരീരത്തില്‍ ഭസ്‌മം പൂശുന്നത്‌? 

ഒരിക്കല്‍ വളരെ ഭക്തനായ ഒരു മുനി ജീവിച്ചിരുന്നു. പ്രാര്‍ത്ഥനകളില്‍ കഠിനമായി മുഴുകിയിരുന്ന അദ്ദേഹം സസ്യങ്ങളുടെ ഇലകള്‍ മാത്രമാണ്‌ ഭക്ഷിച്ചിരുന്നത്‌. ഒരിക്കല്‍ പൂജയ്‌ക്കായി സസ്യങ്ങള്‍ മുറിച്ചു കൊണ്ടരിക്കെ അദ്ദേഹം അറിയാതെ സ്വന്തം വിരലുകളും മുറിച്ചു. അത്ഭുതം എന്ന പറയട്ടെ അദ്ദേഹത്തിന്റെ വിരലുകളില്‍ നിന്നും രക്തത്തിന്‌ പകരം സസ്യങ്ങളിലേത്‌ പോലുള്ള നീരാണ്‌ പുറത്ത്‌ വന്നത്‌. അദ്ദേഹം തന്റെ പ്രാര്‍ത്ഥനയുടെ ഫലമാണ്‌ ഇതെന്ന്‌ കരുതി ആഹ്ലാദിച്ചു. അദ്ദേഹം ആഹ്ലാദത്താല്‍ പാടുകയും ആടുകയും ചെയ്‌തു. ലോകത്തിലെ ഏറ്റവും ഈശ്വരഭക്തിയുള്ള ആള്‍ താനാണ്‌ എന്ന്‌ അദ്ദേഹം വിളിച്ചു പറയാൻ തുടങ്ങി. 

ഇതറിഞ്ഞ ഭഗവാന്‍ ശിവന്‍ ഒരു വൃദ്ധന്റെ രൂപത്തില്‍ മുനിയുടെ സമീപത്തെത്തി. മുനിയുടെ സന്തോഷത്തിന്റെ കാരണമെന്താണന്ന്‌ അദ്ദേഹം അന്വഷിച്ചു. കാരണം അറിഞ്ഞപ്പോള്‍ ഭഗവാന്‍ പറഞ്ഞു "അല്ലയോ മാമുനേ എല്ലാ ജീവജാലങ്ങളും മരണ ശേഷം ഭസ്‌മമായി മാറും, 
ശരിക്കും താങ്കളാണ്  ഏറ്റവും വലിയ ഭക്തനെങ്കില്‍ താങ്കളിൽ  നിന്നും ഭസ്‌മം ഉണ്ടാകും."

ഇത് കേട്ട മുനി ആലോചനാനിമഗ്നനായി . ഇതു കണ്ട 
 ശിവ ഭഗവാന്‍ താൻ പറഞ്ഞത് വ്യക്തമാക്കാനായി തന്റെ വിരലുകള്‍ മുറിച്ചു . വിരലുകളില്‍ നിന്നും ഭസ്‌മം ഒഴുകി. 
ഇത് കണ്ടതും മുനിയുടെ അഹങ്കാരം ശമിച്ചു . ശിവഭഗവാന്‍ സ്വയം എത്തി തന്റെ അറിവില്ലായ്‌മ മനസിലാക്കി തന്നതാണന്ന്‌ അദ്ദേഹത്തിന്‌ മനസിലായി. ആ ദിവസത്തിന്‌ ശേഷം ഭഗവാന്‍ ശിവന്‍ പരമമായ സത്യത്തിന്റെ അടയാളം എന്ന നിലയില്‍ തന്റെ ശരീരത്തില്‍ ഭസ്‌മം പൂശാന്‍ തുടങ്ങി.

No comments:

Post a Comment