Pages

Monday, December 23, 2019

തിരുവാതിര - (തിരുവാതിരപ്പുഴുക്ക്

തിരുവാതിര - (തിരുവാതിരപ്പുഴുക്ക്)

പുഴുക്കിന് ആവശ്യമായ സാധങ്ങള്‍:
രണ്ട്ചേമ്പ്, രണ്ട് ഏത്തക്ക, നാല് ചെറുകിഴങ്ങ്, ഒരുപിടി കൂർക്ക, ഒരു ചെറിയ കഷണം ചേന, ഒരു ചെറിയ കാച്ചിൽ, നാല് നനകിഴങ്ങ്, കാൽ കപ്പ് വൻ പയര്‍, കാൽ കപ്പ് കടല, എട്ട് പച്ചമുളക്, മൂന്ന് നുള്ള് ജീരകം, ഒരു തേങ്ങ ചുരണ്ടിയത്, കാൽ സ്പൂണ്‍ മഞ്ഞൾപ്പൊടി, പാകത്തിന് വെള്ളം, വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില ഇവ തയാറാക്കി വക്കുക.

പാകം ചെയുന്നവിധം:

ആദ്യം വൻ പയര്‍ ചെറുതായി വറത്തതും കടലയും കൂടെ പ്രത്യേകം വേവിക്കുക. കിഴങ്ങുകള്‍ എല്ലാം ചെറിയ കഷ്ണങ്ങള്‍ ആക്കി മുറിച്ച്  കഴുകി കഷണങ്ങളുടെ പകുതി നികവിൽ വെള്ളം ഒഴിച്ചു വേവിക്കുക. അല്പം ഉപ്പും ചേര്ക്കുക.
തേങ്ങ , പച്ചമുളക്, ജീരകം, മഞ്ഞൾപ്പൊടി എന്നിവ അരച്ചെടുക്കുക. കഷ്ണങ്ങള്‍ വെന്തു വരുമ്പോഴേക്കും വെള്ളം 
ഊറ്റി കളഞ്ഞു വറത്ത് വേവിച്ച് വെച്ചിരിക്കുന്ന വൻപയും കടലയും അരപ്പും ചേര്ത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക. തീകുറച്ച് വെച്ച് കറിവേപ്പില ചേര്ത്ത് വാങ്ങിവെക്കുക. വെളിച്ചെണ്ണയും കൂടെ ചേർത്ത് അടച്ചു വെക്കുക. തിരുവാതിരപുഴുക്ക് തയാര്‍…

No comments:

Post a Comment