Pages

Tuesday, December 3, 2019

ശൈവമതം

*ശൈവമതം*

പുരാതന ഭാരതത്തിൽ ജന്മമെടുത്ത ആദിമതമാണ് ശൈവമതം കാലക്രമേണെ മൂന്നു പ്രധാന ശാഖകളായി രൂപം പ്രാപിച്ചതായി കാണാം. ഉത്തര ഭാരതത്തിൽ പ്രചരിച്ച കാശ്മീർ ശൈവം, ദക്ഷിണ ഭാരതത്തിൽ പ്രചരിച്ച ശൈവസിദ്ധാന്തവും വീരശൈവവും. ഈ ശാഖകളിൽ എല്ലാം അടിസ്ഥാനപരമായി ഒരേ തത്ത്വങ്ങളും ഒരേ ആരാധനകളുമാണ് പ്രചരിച്ചിരുന്നതെങ്കിലും ആചാരക്രമങ്ങളിൽ കാലദേശങ്ങൾക്കനുസൃതമായി ചില വ്യത്യാസങ്ങൾ നിലവിൽ വന്നു.   

പ്രാചീന ദ്രാവിഡനാഗരികതയുടെ സംഭാവനയാണ്‌ "ശൈവസിദ്ധാന്തം". ബ്രഹ്മം, ആത്മാവ്‌, പരമാത്മാവ്‌ എന്നീ വാക്കുകളുടെ വിവക്ഷക്കു മുമ്പു തന്നെ ഈ അർത്ഥം വരുന്ന "ശിവം" എന്ന വാക്ക്‌ ഉപയോഗിക്കുക എന്നതാണ്‌ ശൈവസിദ്ധാന്തത്തിന്റെ അടിസ്ഥാനപ്രമാണം. സൃഷ്ടി, സ്ഥിതി, ലയം എന്നിവ ശിവത്തിന്റെ അസ്തിത്വ നിയമമാണ്‌. ശിവനെ "അഷ്ടമൂർത്തി" എന്നു വിളിക്കുന്നു.

ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങളിലും സൂര്യൻ ,ചന്ദ്രൻ എന്നിവയിലും മനുഷ്യശരീരത്തിലും ശിവം (ദൈവം) സ്ഥിതി ചെയ്യുന്നു. ശൈവസിദ്ധാന്തമനുസ്സരിച്ചു 96 തത്ത്വങ്ങൾ ഉണ്ട്‌. കൂടാതെ ഭസ്മലേപനം, തപോവേഷം, യോഗ്യമല്ലാത്ത വേഷങ്ങൾ, തപോനിന്ദ കൊണ്ടൂണ്ടാകുന്ന ദോഷങ്ങൾ, മുദ്രകൾ, തീർഥം,ദുരാചാരം, ഭിന്നമതദ്വേഷം കൊണ്ടുള്ള ദോഷം തുടങ്ങിയ വിഷയങ്ങളും ശൈവസിദ്ധാന്തത്തിലുണ്ട്‌ ഗൃഹസ്ഥാശ്രമിയായ ഒരാൾക്കു സ്വന്തം വീടു വിട്ടു പോകാതെ സ്വകർമ്മം ധർമ്മാനുസരണം ചെയ്തു കൊണ്ട്‌ തൽസ്ഥാനത്തിരുന്നു അനുഷ്ടിക്കുന്നതാണ് ‌ ശിവരാജയോഗം.
ശിവരാജയോഗം
ശൈവസിദ്ധാന്തത്തെ അടിസ്ഥാനമാക്കിയ രാജയോഗമാണ്‌ ശിവരാജയോഗം. പരമശിവൻ പാർവതിക്കും സുബ്രഹ്മണ്യനും ഇതുപദേശിച്ചു എന്നാണു ഐതിഹ്യം. അഗസ്ത്യർ,ഭോഗർ തുടങ്ങിയ സിദ്ധൻമാർ ഇത്‌ ചിദംബരം, പഴനി, മധുര എന്നിവിടങ്ങൾ കേന്ദ്രമാക്കി ഗുരുപ്രമ്പര വഴി ഇന്ത്യയൊട്ടാകെ പ്രചരിപ്പിച്ചു.
ആധുനിക യുഗത്തിൽ ശിവരാജയോഗത്തിന്റെ ആചാര്യൻ തൈക്കാട്‌ അയ്യാസ്വാമികൾ ആയിരുന്നു. ചര്യ, ക്രിയ, യോഗം, ജ്ഞാനം എന്നിങ്ങനെ ശിവരാജ യോഗത്തിനു നാലു ഭാഗങ്ങൾ ഉണ്ട്‌. ശരീരബാഹ്യശൗചം മുതൽ മാനസികശൗചം വരെയുള്ള സാധനകളെ മെയ്ശുദ്ധി എന്നു പറയും. സത്യസന്ധത, സ്നേഹം, അഹിംസ, ദയ, ഉത്സാഹം എന്നിവ സാധകൻ ജീവിതചര്യയാക്കണം. കാമക്രോധമോഹലോഭാദികളിൽ അടിമപ്പെടരുത്‌ . നിഷ്കാമകർമ്മവും ചര്യയിൽപ്പെടുന്നു. ഗുരു നിർദ്ദേശിക്കുന്ന രീതിയിൽ സാധകം ചെത്‌ സർവജ്ഞചൈതന്യത്തെ ഉള്ളിൽ കൈക്കൊള്ളുന്നതാണ്‌ ക്രിയ.

വിഗ്രഹാരാധന, മന്ത്ര-തന്ത്ര-യന്ത്ര സാധനകൾ എന്നിവയാകാമെങ്കിലും മാനസപൂജയ്ക്കാണ്‌ അയ്യ പ്രാധാന്യം കൽപ്പിച്ചിരുന്നത്‌. "മൗനം സർവാർത്ഥസാധകം" എന്നത്‌ മാനസപൂജയുടെ പ്രാധാന്യം കാട്ടുന്നു. ബാലാസുബ്രഹ്മണ്യ മന്ത്രമാണ്‌ ഹിന്ദുക്കൾക്ക്‌ അയ്യാ നൽകിയിരുന്നത്‌.

No comments:

Post a Comment