Pages

Wednesday, June 17, 2020

മരണത്തിന് എന്താണ് അടയാളം


ശിവ മഹാപുരാണത്തിലെ ഭാഗമാണ് ഇവിടെ വിവരിക്കുന്നത്.
ഒരിക്കൽ പാർവതി ദേവി മഹാദേവനെ നമസ്കരിച്ചിട്ട് ചോദിച്ചു അങ്ങയുടെ കൃപയാൽ എനിക്ക് പല കാര്യങ്ങളും അങ്ങ് പറഞ്ഞു തന്നു ഇനി ഒരു സംശയം ബാക്കി നിൽക്കുന്നു. ആ സംശയം കാലചക്രത്തെ സംബന്ധിച്ചതാണ് മരണത്തിന് എന്താണ് അടയാളം ആയുസ്സിന് എന്താണ് അളവ് ഞാൻ അവിടുത്തെ പ്രിയ ആണെങ്കിൽ ഇതെല്ലാം പറഞ്ഞു തന്നാലും.
മഹാദേവൻ അല്ലയോ മഹാദേവി യാദൃശ്ചികമായി ശരീരം എല്ലാ ഭാഗത്തുനിന്നും വെളുത്തതോ മഞ്ഞയോ ആവുകയും മുകൾ മുതൽ അല്പം ചുവന്നു കാണുകയും ചെയ്താൽ ഇതും മനസ്സിലാക്കണം ആ മനുഷ്യൻ ആറുമാസത്തിനുള്ളിൽ മരിക്കുന്നതായിരിയ്ക്കും.  ചെവി കണ്ണ് നാവ് ഇവ സ്തംഭിക്കുമ്പോഴും ആ മനുഷ്യൻ ആറുമാസത്തിനുള്ളിൽ മരിക്കുമെന്ന് ഉറപ്പാണ്. രുരു എന്ന മാനിന്റെ പിന്നാലെ ഉണ്ടാവുന്ന വേട്ടക്കാരുടെ ഭയങ്കര ശബ്ദംപോലും പെട്ടെന്ന് കേൾക്കാത്തവന്റെ മരണവും ആറുമാസത്തിനകം ഉണ്ടാവും. സൂര്യൻ ചന്ദ്രൻ അഗ്നി ഇവ പ്രകാശിച്ചു കൊണ്ടിരിക്കുമ്പോഴും ആ പ്രകാശം കാണാതിരിക്കുകയും സകലതും കറുത്തതായി അന്ധകാരം നിറഞ്ഞതായി കാണുകയും ചെയ്താൽ അയാളുടെ ജീവൻ ആറുമാസത്തിലധികം ഉണ്ടാവുകയില്ല.  ഹേ ദേവി പ്രിയേ മനുഷ്യന്റെ ഇടതുകൈ ഏഴു ദിവസം തുടർച്ചയായി പിടച്ചു കൊണ്ടിരുന്നാൽ അയാളുടെ ആയുസ്സ് ഒരു മാസം മാത്രമായിരിക്കും.  ശരീരം മുഴുവൻ മൊരിനിവരൽ വരാൻ തുടങ്ങുകയും തൊണ്ട വരളുകയും ചെയ്യുമ്പോൾ അയാൾ ഒരു മാസംവരെയേ ജീവിക്കും.  ത്രിദോഷങ്ങളിൽ മൂക്കൊലിച്ചുകൊണ്ടിരിക്കുന്നവൻ പതിനഞ്ച്ദിവസത്തിലധികം ജീവിക്കുകയില്ല.  മുഖവും കഴുത്തും ഉണങ്ങുന്നുവെങ്കിൽ മനസ്സിലാക്കണം ആറുമാസം കഴിയുന്നതോടു കൂടി ഇദ്ദേഹത്തിന്റെ ആയുസ്സ് തീരുമെന്ന്.  അല്ലയോ ഭാമിനി നാവിൽപൂപ്പുണ്ടാവുകയും പല്ലിൽ നിന്ന് പഴുപ്പ് പുറപ്പെടുകയും ചെയ്യുന്നുവെങ്കിൽ അയാളും ആറുമാസത്തിനകം മരിക്കുമെന്ന് കരുതാം.  ജലം,  എണ്ണ, നെയ്യ്, കണ്ണാടി,  ഇവയിൽ സ്വന്തം രൂപം കാണുന്നില്ലെങ്കിൽ അഥവാ വികൃതമായി കാണുന്നുവെങ്കിൽ കാലചക്രം അറിയുന്നവൻ നിശ്ചയിക്കണം ഇയാളുടെ ആയുസ്സ് ആറുമാസത്തിലധികം നീളുകയില്ലാന്ന്.  സ്വന്തം നിഴലിൽ തലയില്ലാത്തതായി കാണുകയോ തനിക്കു നിഴൽതന്നെ ഇല്ലാത്തതായി തോന്നുകയോ ചെയ്താൽ അയാൾ ഒരുമാസം പോലും പിന്നെ ജീവിച്ചിരിക്കില്ല. അല്ലയോ പാർവതി ഞാൻ ശരീരത്തിലുണ്ടാകുന്ന മരണ ലക്ഷണങ്ങൾ പറഞ്ഞു കഴിഞ്ഞു ഇനി വെളിയിൽ പ്രത്യക്ഷമായി കാണുന്ന ലക്ഷണങ്ങൾപറയാം. ചന്ദ്രമണ്ഡലമോ സൂര്യമണ്ഡലമോ പ്രഭയില്ലാത്തതായി കണ്ടാൽ ആറുമാസത്തിനുള്ളിൽ ആ മനുഷ്യ മരിക്കു.  അരുന്ധതി,  മഹായാനം, ചന്ദ്രൻ,  ഇവയെ കാണാൻ കഴിയാത്തവൻ അഥവാ നക്ഷത്രങ്ങളെ കാണാൻ കഴിയാത്തവൻ ഒരു മാസംവരെ ജീവിക്കുകയുള്ളൂ........ ഇവിടെ പറഞ്ഞതിന്റെ പൊരുൾ ചന്ദ്രനോ നക്ഷത്രമോ പ്രകാശിച്ച് നിൽക്കുമ്പോൾ മറ്റുള്ളവർക്ക് അത് കാണാൻ പറ്റുന്നുണ്ട് പക്ഷേ നമുക്ക് കാണാൻ കഴിയുന്നില്ല അങ്ങനെയുള്ളവർക്ക് മരണം സംഭവിക്കും എന്നാണ് പറഞ്ഞതിന്റെ പൊരുൾ......... ഗ്രഹങ്ങളെ കാണാൻ കഴിയുമെങ്കിലും ദിക്കുകൾ അറിയാൻ കഴിയുന്നില്ലെങ്കിൽ മനസ്സിൽ ഓർമ്മക്കുറവ് വളരുന്നുണ്ടെങ്കിൽ അയാൾ ആറുമാസത്തിനുള്ളിൽ നിശ്ചയമായും മരണം സംഭവിക്കും. ഉതഥ്യനെന്ന നക്ഷത്രം,  ധ്രുവൻ, അഥവാ സൂക്ഷ്മമണ്ഡലം ഇവ കാണാൻ കഴിയുന്നില്ലെങ്കിൽ രാത്രിയിൽ മഴവില്ലും മധ്യാഹ്നത്തിൽ കൊള്ളിമീൻ വീഴുന്നതും കാണുന്നുവെങ്കിൽ അതുപോലെ കാക്കയും കഴുകനും തലയ്ക്ക് തൊട്ടുമുകളിൽ വട്ടമിട്ടു പറക്കുന്നുവെങ്കിൽ ആ മനുഷ്യൻ ആറുമാസം വരെ ജീവിക്കുകയുള്ളൂ. യാദൃശ്ചികമായി സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിച്ചതായി കണ്ടാലും. ദിക്കുകൾ മുഴുവൻ കറങ്ങുന്നതായി കണ്ടാൽ അയാൾ ആറുമാസത്തിനുള്ളിൽ മരിക്കുന്നതായിരിക്കും. യാദൃശ്ചികമായി നീലതേനീച്ചകൾ വന്നു തന്നെ വലയം ചെയ്യുന്നുണ്ടെങ്കിൽ അയാൾ ഒരു മാസം മാത്രമേ ജീവിക്കുകയുള്ളൂ. കഴുകൻ കാക്ക മാടപ്രാവ് ഇവ തലയിൽ വന്നിരുന്നാൽ ആ പുരുഷൻ താമസിയാതെ ഒരു മാസത്തിനകം മരിക്കും ഇതിൽ യാതൊരു സംശയ വേണ്ടാ.......
പ്രിയ സജ്ജനങ്ങളെ ഇതിന്റെ കുറച്ച് ഭാഗം കൂടി ഉണ്ട് അത് പലരും ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ അത് ഗുരു ശിഷ്യന് മാത്രമേ പറഞ്ഞ് കൊടുക്കാൻ പാടുള്ളു. മുകളിൽ വിവരിച്ച ലക്ഷണങ്ങളൊന്നും നമുക്ക് വരാതിരിക്കട്ടെ അതിന് ഭഗവാന്റെ പഞ്ചാക്ഷരി മത്രം ജപിച്ചോളു. ഓം നമശിവായ ഓം നമശിവായ ഓം നമശിവായ . നാരായണ കവചം എല്ലാവർക്കും കിട്ടിയല്ലോ ഇനി ആർക്കും കിട്ടാൻ ഇല്ലല്ലോ?
എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.