Pages

Friday, February 14, 2020

4അഗസ്ത്യമഹർഷി

*അഗസ്ത്യമഹർഷി*

മഹാശിവനിൽനിന്നും നേരിട്ടു ദീക്ഷനേടിയ അഗസ്ത്യമഹർഷി ആദ്യത്തെ സിദ്ധനെന്ന പേരിലാണ്  അറിയപ്പെടുന്നത് .  സപ്തർഷികളിൽ ഒരാളായ അദ്ദേഹം നാലു യുഗങ്ങളും 48  ദിവസവും സ്വശരീരത്തിൽ  ജീവിച്ചിരുന്നു.  തിരുവനന്തപുരം  ശ്രീപദ്മനാഭക്ഷേത്രത്തിൽ ആണ് അദ്ദേഹത്തിന്റെ    സമാധി എന്നാണ്  വിശ്വസിയ്ക്കപ്പെടുന്നത്.

കുംഭകോണത്ത് ആദികുംഭേശ്വരക്ഷേത്ര മുൾപ്പെടെ തമിഴ്നാട്ടിൽ നിരവധി ക്ഷേത്രങ്ങളിൽ അഗസ്ത്യരുടെ പ്രതിഷ്ഠയുണ്ടത്രെ . ചതുരഗിരിയിലും , പൊതിഗൈമലയിലും അഗസ്ത്യകൂടത്തിലും അനേകകാലം അദ്ദേഹം സമാധിയിലിരുന്നുവെന്നു പറയപ്പെടുന്നു.

ദ്രോണരുടെ ഗുരുവായ അഗ്നിവേശൻപോലും അഗസ്ത്യരുടെ  ശിഷ്യനായിരുന്നുവെന്ന് മഹാഭാരതം ആദിപർവ്വത്തിൽ പറയുന്നു .  വിദർഭരാജാവിന്റെ പുത്രിയായ ലോപാമുദ്രയായിരുന്നു അദ്ദേഹത്തിന്റെ പത്നി . ദ്യഡസ അഥവാ ഇല്ലവാഹൻ എന്ന മഹർഷിയായിരുന്നു ഇവരുടെ മകൻ .

ശ്രീരമചന്ദ്രനു ആദിത്യഹൃദയമന്ത്രം ഉപദേശിച്ചത് അഗസ്ത്യമഹർഷിയായിരുന്നുവത്രെ .

തമിഴ് വ്യാകരണം , വൈദ്യം ജോതിഷം , ധർമ്മം , രസ വാത പ്രയോഗം, യോഗ, മായാ വാദം, ഇന്ദ്രജാലം എന്നീ വിഷയങ്ങളിൽ അനവധി  ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.  സാധാരക്കാരായവർക്കുകൂടി  ശാസ്ത്രരഹസ്യങ്ങൾ മനസ്സിലാകാൻ  പാകത്തിൽ   കഠിനമായ പദപ്രയോഗങ്ങൾ ഒഴിവാക്കി വളരെ ലളിതമായ രീതിയിലാണ്   അദ്ദേഹം ഗ്രന്ഥങ്ങൾ രചിച്ചത്. 

ശ്രീമുരുകനാണു അഗസ്ത്യമഹർഷിയെ തമിഴ്ഭാഷപഠിപ്പിച്ചതെന്നും  തമിഴ് വ്യാകരണ ഗ്രന്ഥമായ അകത്തീയം ഇദ്ദേഹത്തിന്റേതാണെന്നും , മറ്റൊരു വ്യാകരണ ഗ്രന്ഥമായ " തൊല്കാപ്പിയം " എഴുതിയത് അഗസ്ത്യ ശിഷ്യനായ തൊല്കാപിയർ ആണെന്നും പറയപ്പെടുന്നു . തമിഴ് സംഘം രൂപീകരിച്ചത് അഗസ്ത്യമഹർഷിയാണത്രെ .

വാത്മീകീ രാമായണം ആരണ്യകാണ്ഡം പതിനൊന്നാം സർഗ്ഗത്തിൽ പ്രകൃതി രമണീയമായ അഗസ്ത്യാശ്രമത്തെ വർണ്ണിക്കുന്നുണ്ട് . രാവണ നിഗ്രഹശേഷം അയോദ്ധ്യയിലേക്ക് പോയ ശ്രീരാമാദികളെ അഗസ്ത്യൻ അനുഗമിച്ചിരുന്നു . അതുപോലെ , മഹാഭാരതകഥയിലും ചില തമിഴ് സാഹിത്യത്തിലും കമ്പരാമായണത്തിലുമൊക്കെ അഗസ്ത്യനെക്കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട് . അഗസ്തീശൻ , അകത്തീശ്വരൻ , അകത്തീശൻ , ആദിമുനി , കുംഭമുനി , ഗുരുമുനി , കുറുമുനി , തമിഴ്കോമൻ , പോർമുനി , മത്തംഗ തമിഴ്നിവർ , പൈന്തമിഴ് മുനിവർ , കുറിയോർകൾ , ചെന്തമിഴ് തന്തവർ , വൻ തമിഴുമുനിവർ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു .
തമിഴ് സാഹിത്യത്തിൽ പറയപ്പെടുന്ന മൂന്ന് സാഹിത്യത്തിൽ ആദ്യരണ്ടെണ്ണത്തിലും അഗസ്ത്യൻ ഉണ്ടായിരുന്നുവെന്ന് ഐതീഹ്യമുണ്ട് .

ഹ്രസ്വകായൻ ആയിരുന്നതിനാൽ തമിഴ് കൃതികളിൽ അദ്ദേഹം കുറുമുനി എന്നറിയപ്പെടുന്നു .

കമ്പരാമായണത്തിൽ കമ്പർ അഗസ്ത്യനെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട് . വില്ലിപുത്തൂരൻ എന്ന തമിഴ് മഹാകവി അഗസ്ത്യൻ ദാനംചെയ്ത സുന്ദരിയാണ് തമിഴ്ഭാഷ എന്ന് പ്രസ്താവിക്കുന്നു . വരാഹപുരാണം പശുപാലോപാഖ്യാനത്തിലെ അഗസ്ത്യഗീത , പഞ്ചരാത്രത്തിലുള്ള അഗസ്ത്യഗീത , സ്കന്ദപുരാണത്തിലെ അഗസ്ത്യസംഹിത , ശിവസംഹിത , ഭാസ്കരസംഹിതയിലെ വൃതനിർണ്ണയതന്ത്രം എന്നിവ അഗസ്ത്യന്റെ രചനയായയി കണക്കാക്കുന്നു.

ചട്ടമുനി , ഭോഗർ , ഉരോമഹർഷി , തൊൽകാപ്യർ , കൊങ്കണൻ , കോരകർ , അഗ്നിവേശൻ , പുലിപാണി സിദ്ധർ , അഴുകണ്ണർ , തിരുമൂലർസിദ്ധർ , ഇടയ്ക്കാട്ടർ , പുണ്ണാക്കീശൻ , പാമ്പാട്ടിസിദ്ധൻ , പാശമുനി , സാരമുനി , കടുവള്ളി സിദ്ധർ , ബ്രഹ്മമുനി , സുതീഷ്ണൻ എന്നിവരൊക്കെയാണ് അഗസ്ത്യശിഷ്യന്മാർ എന്ന് കരുതിപോരുന്നത്.

14 പതജ്ഞലി

പതഞ്ജലി
യോഗശാസ്‌ത്രത്തിന്‍റെ പിതാവെന്നറിയപ്പെടുന്ന പതഞ്‌ജലി മഹര്‍ഷിയാണത്‌. യോഗശാസ്‌ത്രം – ഈശ്വരന്‍ നല്‍കിയ ഒരു ദാനം; അതിനെ മനുഷ്യര്‍ക്കുപകരിക്കുന്ന തരത്തില്‍ മാറ്റിയെടുത്തത്‌ പതഞ്‌ജലി മഹര്‍ഷിയാണ്‌. യോഗശാസ്‌ത്രം മാത്രമല്ല, ആയുര്‍വേദം, സംസ്‌കൃത വ്യാകരണം എന്നിവയും മനുഷ്യവര്‍ഗത്തിനു സമ്മാനിച്ചത്‌ പതഞ്‌ജലി മഹര്‍ഷിയാണ്‌. സര്‍പ്പവും മനുഷ്യനും കലര്‍ന്ന രൂപത്തില്‍ കാണപ്പെടുന്ന പതഞ്‌ജലി മഹര്‍ഷി മനുഷ്യ പരിണാമത്തിന്‍റെ പ്രതീകമാണ്‌ എന്നു കരുതാം. മാത്രമല്ല കുണ്ഡലിനി ശക്തിയുടെ പ്രതീകവും സര്‍പ്പമാണ്‌. മഹര്‍ഷിയുടെ ശിരസ്സില്‍ ഫണമുയര്‍ത്തി നില്‍ക്കുന്ന ഏഴു തലയുള്ള സര്‍പ്പരൂപം ചലിപ്പിക്കപ്പെട്ട ചക്രങ്ങള്‍ വഴി മുകളിലേക്കെത്തിയ ശക്തിനിലയെ കുറിക്കുന്നു. ഇത്‌ യോഗശാസ്‌ത്രത്തിന്‍റെ ലക്ഷ്യത്തെക്കുറിക്കുന്നു. അങ്ങനെ ഈശായുടെ യോഗ മാര്‍ഗത്തില്‍ സര്‍പ്പങ്ങള്‍ക്ക്‌ പ്രാധാന്യമുണ്ടെന്നു മാത്രമല്ല അവയ്ക്കു അര്‍ഹമായ ഔന്നത്യം നല്‍കുന്നുമുണ്ട്‌.
അദ്ദേഹം ക്രി.മു. രണ്ടാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ ആവാം ജീവിച്ചിരുന്നത്.
പതഞ്ജലി മഹർഷി:- ഐതീഹ്യം അനുസരിച്ച്‌ അത്രി എന്ന് പേരായ മഹർഷിക്ക്‌ പത്നിയായ അനസൂയയിൽ ഉണ്ടായ പുത്രനാണ്‌ പതഞ്ജലി. പുരാതന അയോദ്ധ്യയുടെ അടുത്തുള്ള "ഗൊണാർദ" ഇപ്പോഴത്തെ "ഗോണ്ട" എന്ന സ്ഥലത്ത്‌ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്നു. പതഞ്ജലിയുടെ യോഗസൂത്രത്തിന്‌ ഭാഷ്യം രചിച്ച മാർത്താണ്ടന്റെ വാക്കുക്കൾ ഇങ്ങനെ "യോഗയിലൂടെ മനസിനെയും, വ്യാകരണത്തിലൂടെ ഭാഷയെയും, ആയുർവേദത്തിലൂടെ ശരീരത്തെയും, ശുദ്ധീകരിച്ച മഹർഷേ അങ്ങേക്ക്‌ എന്റെ നമസ്കാരം"
പതഞ്ജലിയുടെ യോഗസൂത്രം, സംസ്കൃത ഭാഷയുടെ വ്യാകരണം വിവരിക്കുന്ന മഹാഭാഷ്യം, ആയുർവേദത്തെകുറിച്ച്‌ വിവരിക്കുന്ന "ചരകപ്രതിസംകൃത" തുടങ്ങിയ നിർമിതികൾ വിവിധ തലങ്ങളിലുള്ള അദ്ദേഹത്തിന്റെ പാണ്ടിത്യം സൂചിപിക്കുന്നു. പാണിനി, ചരകൻ തുടങ്ങിവരെ പിൻപറ്റി 2200 വർഷങ്ങൾക്ക്‌ മുൻപ്‌ ആണ്‌ പതഞ്ജലി ജീവിച്ചിരുന്നത്‌. ആദിശേഷൻ/ അനന്തൻ എന്ന നാഗരാജാവിന്റെ അവതാരമായും പതഞ്ജലി മഹർഷിയെ കാണുന്നവരുണ്ട്‌.
പതഞ്ജലി യോഗസൂത്രം.
--------------------------
ആദിയോഗിയായ ശിവനിൽനിന്നും സപ്തർഷിമാർ കാന്തിസരോവർ തീരത്ത്‌ ഗുരുപൂർണ്ണിമാ ദിനത്തിൽ യോഗം അഭ്യസിക്കാൻ തുടങ്ങി എന്നും പിന്നീട്‌ 7 തരത്തിലുള്ള യോഗാരീതികളായി ഇത്‌ പരിണമിച്ചു എന്നും വിശ്വസിക്കുന്നു.
നാലുഭാഗങ്ങിളിലായി തരംതിരിച്ച്‌ 196 തത്വങ്ങൾ/രീതികൾ മനോഹരമായി ചിട്ടപെടുത്തിയിരിക്കുന്നു പതഞ്ജലീ യോഗസൂത്രത്തിൽ.
1) സമാദി പദ - 51 സൂത്രങ്ങൾ അടങ്ങിയ ഈ വിഭാഗത്തിൽ മനസിന്റെ ആഴത്തിലേക്കിറങ്ങി സമാധി അവസ്ഥയിൽ എത്തുന്നതിനെ കുറിച്ചുപറയുന്നു.
2) സാധനാ പദ - 55 സൂത്രങ്ങളുള്ള ഈ വിഭാഗം പ്രയോഗിക യോഗായെ രണ്ട്‌ ഉപവിഭാഗങ്ങളായി ക്രിയാ യോഗ , അഷ്ടാംഗയോഗ എന്ന രീതിയിൽ വിവരിക്കുന്നു.
3) വിഭൂതി പദ - 56 സൂത്രങ്ങളിലൂടെ സിദ്ധി/അതിന്ദ്രീയ ശക്തികൾ പ്രാപിക്കുന്നതിനായി യോഗയെ ഉപയോഗിക്കുന്ന വിവരണങ്ങൾ.
4) കൈവല്യ പദ - 34 സൂത്രങ്ങളിലൂടെ പരമമായ മോക്ഷം പ്രാപിക്കുന്ന വിദ്യയെകുറിച്ച്‌ പറയുന്നു.
സമീപകാലത്ത്‌ കണ്ടുവരുന്ന ആസന, പ്രണായാമ, സുദർശ്ശനക്രീയകളെല്ലാം ഈ യോഗസൂത്രത്തെ അടിസ്ഥാനപെടുത്തി രൂപീകരിച്ചതാണ്‌.
ആസ്ഥിക പ്രമാണരീതിയായ സാഖ്യ സബ്രദായം ആണ്‌ പതഞ്ജലീ യോഗസൂത്രത്തിൽ കാണാൻ കഴിയുന്നത്‌.
മഹാഭാഷ്യം.
-------------
സംസ്കൃത ഭാഷയെകുറിച്ച്‌ അതിന്റെ വ്യാകണത്തെകുറിച്ചും ഉച്ചാരണത്തെകുറിച്ചും, ശബ്ദവും അക്ഷരരൂപീകരണവും തമ്മിലുള്ള ബന്ധത്തെപറ്റിയും ആഴത്തിൽ പരാമർശ്ശിക്കുന്ന ഈ ഗ്രന്ഥം പാണിനി, കത്യായൻ തുടങ്ങിയ സംസ്കൃത പണ്ടിതന്മാരുടെ രചനകളുടെ വെളിച്ചത്തിൽ ആണ്‌ നിർമ്മിച്ചിരിക്കുന്നത്‌. ആയുർവേദത്തെകുറിച്ച്‌ പതഞ്ജലി എഴുതിയ ചരകപ്രതിസംകൃത എന്ന ഗ്രന്ഥത്തെകുറിച്ച്‌ മറ്റുഗ്രന്ഥങ്ങളിൽ പരാമർശ്ശം ഉണ്ടെങ്കിലും ഇത്‌ നഷ്ടപെട്ടുപോയി. .॥卐॥
അഷ്ടാംഗങ്ങൾ
യമം, നിയമം. ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ ധ്യാനം, സമാധി
എന്നിവയാണ്‌ യോഗത്തിന്റെ അഷ്ടാംഗങ്ങൾ. ഈ എട്ടു പരിശീലനങ്ങൾ വഴിയായി ജീവിതത്തെ നിയന്ത്രിക്കുക വഴിയായി മനുഷ്യൻ താഴ്ന്ന ഘട്ടത്തിൽ നിന്ന് ഉയർന്നഘട്ടത്തിലേക്ക് വളരുന്നത് എന്ന് സാംഖ്യം സിദ്ധാന്തിക്കുന്നു. ഇത് യോഗസൂത്രത്തിന്റ്റെ രണ്ടും മൂന്നും പാദങ്ങളിലായി ഈ എട്ടംഗങ്ങളെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്നു.
*.യമം = ആത്മ നിയന്ത്രണമാണ്‌ യമം. മനഃശക്തിയെ ശരിയായ വഴികളിലേക്ക് പ്രചരിപ്പിക്കുകയാണ്‌ ഇത്. ഇത് സാധിക്കണമെങ്കിൽ അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാവശ്യമാണ്‌.
*.നിയമം = ശൗചം (ശരീരശുദ്ധി), സന്തോഷം, തപസ്സ്, സ്വാദ്ധ്യായം, ഈശ്വരഭക്തി, എന്നിവയടങ്ങിയിരിക്കുന്നു, *ആസനം = ശരീരത്തിന്റെ ആരോഗ്യത്തിനായി അനുഷ്ഠിക്കേണ്ട സാങ്കേതിക കസർത്തുകൾ ആണ്‌ ആസനങ്ങൾ;,മനസ്സിനെ നിയന്ത്രിക്കാനായി ശരീരത്തെ നിയന്ത്രിക്കുകയാണഇവിടെ ചെയ്യുന്നത്. വിവിധതരം കായികാഭ്യാസങ്ങൾ ഇതിൽ ഉൾപ്പെടുന്നു. യോഗാസനങ്ങൾഎന്നാണിവ അറിയപ്പെടുന്നത്.
*.പ്രാണായാമം = ശ്വാസോച്ഛാസഗതികളെ നിയന്ത്രിക്കുന്നതിനെയാണ്‌ പ്രാണായാമംഎന്ന് പറയുന്നത്.
*.പ്രത്യാഹാരം = ഇന്ദ്രിയങ്ങളെ സ്വവിഷയങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന്‌ പ്രത്യാഹാരം എന്ന് വിളിക്കുന്നു.
*.ധാരണ = മനസ്സിനെ ഏകാഗ്രമാക്കുന്നത് ധാരണ എന്ന് അറിയപ്പെടുന്നു
*.ധ്യാനം = ഈ ഏകാഗ്രമായ മനസ്സിനെ ഏകോപിപ്പിക്കുന്നതിനെ ധ്യാനം എന്ന് പറയുന്നു.
*.സമാധി = ധ്യാനത്തിലൂടെയുള്ള പരിപൂർണ്ണ ജ്ഞാനാഗമനമാണ്‌ സമാധി.
. ‘ഹേയം ദുഃഖമനംഗതം’, വരാനിരിക്കുന്നതും വന്നെത്തിയിട്ടില്ലാത്തതുമായ ദുഃഖങ്ങളെ ഒഴിവാക്കുക. ഇതാണ് യോഗശാസ്ത്രം അനുസ്മരിപ്പിക്കുന്നത്.

തിനെട്ടുസിദ്ധന്മാരുടെ സമാധിസ്ഥാനങ്ങള്‍

ഇവരുടെ സമാധിസ്ഥലങ്ങളില്‍ ഈശ്വരപ്രതീകമായ ശിവലിംഗപ്രതിഷ്ടനടത്തിയിരുന്നു. ഇവരുടെ സമാധിസ്ഥലങ്ങളിലാണു ഇന്നുകാണുന്ന പല മഹാ ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത് എന്ന സത്യം അധികമാളുകള്‍ക്കും അറിവുള്ള കാര്യമല്ല. താഴെ പറയുന്ന സ്ഥലങ്ങളാണു പതിനെട്ടുസിദ്ധന്മാരുടെ സമാധിസ്ഥാനങ്ങള്‍ എന്നു വിശ്വസിയ്ക്കപ്പെടുന്നു...
1. തിരുമൂലര-തില്ലയില്‍ (ചിതംബരം നടരാജക്ഷേത്ര) സമാധി കൊള്ളുന്നു.
2.രാമദേവര്‍-അളകര്‍മലയില്‍ സമാധി കൊള്ളുന്നു.
3.കുംബമുനി ( അഗസ്ത്യര്‍) അനന്തശയനത്തില്‍ ( തിരുവനന്തപുരം ശ്രീപദ്മനാഭക്ഷേത്രം) സമാധികൊള്ളുന്നു.
4.കൊങ്കണമുനി-തിരുപ്പതി വെങ്കിടചലാപതിക്ഷേത്രസ്ഥാനത്ത് സമാധികൊള്ളുന്നു.
5.കമലമുനി- വരാവൂര്‍ മഹാക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധി സ്ഥാനമാണു.
6.ചട്ടമുനി-ജ്യോതിരംഗം ( ശ്രീരംഗം) രംഗനാഥക്ഷേത്രമാകുന്നു ചട്ടമുനിയുടെ സമാധിസ്ഥാനം.
7. കരുവൂരാര്‍-കരൂര്‍മഹാക്ഷേത്രമാണത്രെ ഇദ്ദേഹത്തിന്റെ സമാധിസ്ഥാനം
8.സുന്ദരാനന്ദര്‍-മധുരമീനാക്ഷിക്ഷേത്രം (കുടല്‍-മധുര) ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.
9.വാല്മീകി-എട്ടികുടിക്ഷേത്രം വാല്മീകി മഹര്‍ഷിയുടെ സമാധിസ്ഥാനമത്രെ.
10.നന്തിദേവര്‍-കാശിവിശ്വനാഥക്ഷേത്രം നന്ദികേശന്റെ സമാധിസ്ഥാനമത്രെ.
11.പാമ്പാട്ടി സിദ്ധന്‍-പാതിയിരി ശങ്കരങ്കോവില്‍ ഇദ്ദേഹഠിന്റെ സമാധിസ്ഥനമത്രെ.
12.ഭോഗനാദര്‍- പഴനിമലശ്രീസുബ്രമണ്യക്ഷേത്രം ഭോഗനാദരുടെ സമാധിസ്ഥാനമത്രെ.
13.മച്ചമുനി- തിരുപ്പുറക്കുണ്ടംമഹാക്ഷേത്രം മച്ചമുനിയുടെ സമാധിസ്ഥാനമത്രെ.
14.കോരക്കര്‍(ഗോരക്നാദ്)- പോയൂര്‍ മഹാക്ഷേത്രം ഗോരക്നാദിന്റെ സമാധി സ്ഥാനമത്രെ.
15.പതജ്ഞലി-രാമേശരം ക്ഷേത്രം പതജ്ഞലി മഹര്‍ഷിയുടെ സമാധിസ്ഥാനമത്രെ.
16.ധന്വന്തരി-ജ്യോതിവൈത്തീശ്വരന്‍ കോവില്‍ ധന്വന്തരിമഹര്‍ഷിയുടെ സമാധിസ്ഥനമത്രെ.
17. കുതംബര്‍- തികഴ്മയൂരം ( മായാവരം) മഹാക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.
18.ഇടയ്ക്കാട്ടര്‍- ചിത്തരുണ ( തിരുത്തണി) മഹാക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.

13=സുന്ദരനന്ദര്‍

13=സുന്ദരനന്ദര്‍
ഗുരു-സട്ടൈമുനി.ശിഷ്യന്‍- താമരക്കര്‍ .സുന്ദരനന്ദരരുടെ പ്രവര്‍ത്തനസ്ഥലം 'മധുര'യായിരുന്നു.'മച്ചമുനി'യും 'കൊങ്കണരും'സമകാലീനരായിരുന്നു.'ചുന്നം'ഉണ്ടാക്കുന്നതില്‍ അദ്ദേഹം വിദഗ്ദ്ധനായിരുന്നു.ഉള്ളില്‍ കഴിക്കുന്ന ഈ മരുന്നുണ്ടാക്കുന്നത് ലോഹങ്ങളും,ധാതുക്കളും സംസ്കരിച്ചാണ്.
കൃതികള്‍
സുന്ദരനന്ദര്‍ വാക്യസൂത്രം-64
സുന്ദരനന്ദര്‍ ജ്നാനസൂത്രം
സുന്ദരനന്ദര്‍ അതിശയസൂത്രം
സുന്ദരനന്ദര്‍ വേദൈ-1050
സുന്ദരനന്ദര്‍ വൈദ്യ തീരാട്ട്
സുന്ദരനന്ദര്‍ കേസരി-55
സുന്ദരനന്ദര്‍ പൂജാവിധി-37
സുന്ദരനന്ദര്‍ ദീക്ഷാവിധി-57
പതിനെട്ടു സിദ്ധന്മാര്‍ സമസ്ഥ ശാസ്ത്രങ്ങളിലും, കലകളിലും വിദഗ്ദരായിരുന്നുവത്രെ.ആയുര്‍വ്വേദം, സിദ്ധവൈദ്ദ്യം,യോഗ,രസവാദം, തത്വചിന്ത, മര്‍മ്മ,ആയോധനവിദ്യ,എന്നിവയിലെല്ലാം വളരെ വിലപ്പെട്ട തമിഴ്, സംസ്ക്ര്യത ഗ്രന്ഥങ്ങള്‍ ഇവരുടേതായിട്ടുണ്ടത്രെ

12;എടൈക്കാടര്‍

12;എടൈക്കാടര്‍
പാണ്ട്യരാജ്യത്തിനുതെക്കുള്ള 'എടൈക്കാട്'എന്ന സ്ഥലത്തുള്ള ആളായതിനാലാവാം അദ്ദേഹത്തിനു 'എടൈക്കാടര്‍'എന്ന പെരുസിദ്ധിച്ചത്.
ഗുരു-കരുവൂരാര്‍ ,ശിഷ്യര്‍ -അഴുകണ്ണിസിദ്ധര്‍ ,കുടംബായ്സിദ്ധര്‍ ,കടുവേലി സിദ്ധര്‍ .
കൃതികള്‍
എടൈക്കാടര്‍ ശരീരം-61
assorted verses of Edaikkadar-69.
കോരക്കര്‍ തിരുത്തുക
ഗുരു-നന്ദി ദേവര്‍ ,അല്ലമപ്രഭു. [6] അല്ലമപ്രഭു നന്ദിയുടെ അവതാരമാനന്നു പറയുന്നു. [7]. ശിഷ്യന്‍ -നാഗാര്‍ജുന. കോരക്കര്‍ പ്രവര്‍ത്തിച്ചിരുന്നത് 'കോയമ്പത്തുര്‍' മേഖലയിലായിരുന്നു.അദ്ദേഹം ഗഞ്ചാവ് ചെടി[Cannabis sativa]യുടെ ഔഷധ മൂല്യത്തെപ്പറ്റി വ്യക്തമായി പറഞ്ഞിട്ടുണ്ട്.അങ്ങനെ കഞ്ചാവ് ചെടിക്ക് തമിഴില്‍ 'കോരക്കര്‍ മൂലി'എന്ന പേര്‍ കൂടിയുണ്ട്.
കൃതികള്‍
കോരക്കര്‍ ചന്ദ്രരേഖ-200
നാമനാഥ്‌ തിരവുകോല്‍
രവിമെഖല-75,4.മൂത്തരം-91
നാഥപീഥം-25
അട്ടകന്മം-100
കോരക്കര്‍ച്ചുന്നസുത്രം
മാലൈവടകം.

;തെരയ്യാര്‍

11;തെരയ്യാര്‍
അദ്ദേഹത്തിന്‍റെ യഥാര്‍ഥ പേര്‍ അജ്ഞാതമാണ്.'തെരയ്യാര്‍ 'എന്നാല്‍ 'പണ്ഡിതന്‍'എന്നാണര്‍ത്ഥം.12-ാം ശതകത്തില്‍ ജീവിച്ചിരുന്നു.ഗുരു-ധര്‍മസ്വാമിയാര്‍ ,ജനനസ്ഥലം 'തിരുമലൈചേരി'ശിഷ്യന്‍ 'യുഗിമുനി'.എന്നാല്‍ 'തെരയ്യാര്‍ 'എന്നപേരില്‍ ഒന്നിലധികം പേര്‍ എഴുതിയിട്ടുണ്ട്.എഴുത്തിന്‍റെ ശൈലി വച്ചാണ് അത്കണ്ടെത്തിയത്.
കൃതികള്‍
തെരയ്യാര്‍ മരുത്വ ഭാരതം
തെരയ്യാര്‍ വേണ്പ
തെരയ്യാര്‍ യാഗമവേണ്പ
തെരയ്യാര്‍ ഗുണപാO വേണ്പ
തെരന്‍ പദാര്‍ത്ഥ ഗുണം
തെരയ്യാര്‍ മരുന്തലവി
തെരയ്യാര്‍ തൈലവര്‍ഗ്ഗ ചുരുക്കം.
കരുവുരര്‍ തിരുത്തുക
ഗുരു-ഭോഗര്‍ ,കളങ്കിനാതര്‍ .ശിഷ്യന്‍- എടൈക്കാട്ടുസിദ്ധര്‍ .ജനനസ്ഥലം സേലത്തിനടുത്തുള്ള 'കരുവൂര്‍ 'ആണെന്നും,'തിരുനല്‍വേലി'യാണന്നും രണ്ടഭിപ്രായമുണ്ട്.
കൃതികള്‍
കരുവൂരര്‍ വാതകാവ്യം
കരുവൂരര്‍ പൂജാവിധി
കരുവൂരര്‍ അട്ടകന്മം-100
കരുവൂരര്‍ ശാന്തനാടകം
കരുവൂരര്‍ വൈദ്യനോണ്ടിനാടകം
Assorted verses of Karuvoorar

10*പാമ്പാട്ടിസിദ്ധര്‍ (നാഗമുനി)

10*പാമ്പാട്ടിസിദ്ധര്‍ (നാഗമുനി)
അദ്ദേഹത്തിന്‍റെ ഓരോ ശ്ലോകവും അവസാനിക്കുന്നത് 'ആടുപാമ്പേ..'എന്നാണ്.അദ്ദേഹത്തിന് പമ്പാട്ടിസിദ്ധര്‍ എന്ന പേര് ലഭിക്കാന്‍ ഇത് ഒരു കാരണമായിട്ടുണ്ടാകാം.അദ്ദേഹം വിഗ്രഹാരാധനയെ എതിര്‍ക്കുകയും വേദങ്ങളേയും പുരാണങ്ങളെയും പരിഹസിക്കുകയും ചെയ്തിരുന്നു.ജാതിവ്യവസ്ഥയെ ശക്തിയായി എതിര്‍ത്തിരുന്നു.സഹജീവികളോട് സ്നേഹമില്ലാത്തവര്‍ക്ക് പരമായലക്ഷ്യത്തില്‍ എത്തിച്ചേരുക അസാധ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു.യോഗയിലൂടെ ആത്മസംയമനവും നിഗൂഡവിദ്യയുടെ പ്രയോഗങ്ങളെപ്പറ്റിയും അദ്ദേഹത്തിന്‍റെ കൃതികളിലുണ്ട്.8 തരത്തിലുള്ള അതിമാനുഷശക്തികളെപ്പറ്റിയും കൃതികളില്‍ പറയുന്നുണ്ട്.അദ്ദേഹത്തെയും കൃതികളെയുംപറ്റി '18 sidhers jnanakovai'യില്‍ പറയുന്നുണ്ട്..അദ്ദേഹത്തിന്‍റെ നാട് കോയമ്പത്തൂരിനടുത്തുള്ള മരുതമലൈ ആണ്. ഗുരു സട്ടൈമുനിയാണ്. വിഷവൈദ്യത്തിലും ദൈവികരോഗശാന്തിയുണ്ടാക്കുന്നതിലും വിദഗ്ദനായിരുന്നു. എന്നാല്‍ ഇതെപ്പറ്റിയുള്ള ഗ്രന്ധങ്ങളോന്നും ഇപ്പോള്‍ ലഭ്യമല്ല.
കൃതികള്‍
നാഗമുനി നയനവിധി.[കണ്ണ് സംബന്ധമായ അസുഖങ്ങളും അവയുടെ ചികിത്സയും]
നാഗമുനി ശിരരോഗ വിധി[തലക്കുണ്ടാകുന്ന അസുഖങ്ങളും ചികിത്സയും]
തെരയ്യാര്‍ തിരുത്തുക
അദ്ദേഹത്തിന്‍റെ യഥാര്‍ഥ പേര്‍ അജ്ഞാതമാണ്.'തെരയ്യാര്‍ 'എന്നാല്‍ 'പണ്ഡിതന്‍'എന്നാണര്‍ത്ഥം.12-ാം ശതകത്തില്‍ ജീവിച്ചിരുന്നു.ഗുരു-ധര്‍മസ്വാമിയാര്‍ ,ജനനസ്ഥലം 'തിരുമലൈചേരി'ശിഷ്യന്‍ 'യുഗിമുനി'.എന്നാല്‍ 'തെരയ്യാര്‍ 'എന്നപേരില്‍ ഒന്നിലധികം പേര്‍ എഴുതിയിട്ടുണ്ട്.എഴുത്തിന്‍റെ ശൈലി വച്ചാണ് അത്കണ്ടെത്തിയത്.

9. സിദ്ധര്‍ ചട്ടൈമുനി

9. സിദ്ധര്‍ ചട്ടൈമുനി
************
ഒരു സിംഹളവേശ്യയ്ക്ക് ഉണ്ടായ കുട്ടിയാണെന്നും ശ്രിരംഗം ക്ഷേത്രത്തില്‍ സമാധികൊള്ളുന്നുവെന്നും പറയപ്പെടുന്നു. നന്ദിദേവര്‍, ഭോഗര്‍ എന്നിവര്‍ ഗുരുക്കന്മ്മയിരുന്നുവെന്നും അഗസ്ത്യമുനിയില്‍ നിന്നും ദീക്ഷസ്വീകരിച്ചിട്ടുണ്ടെന്നും വിശ്വസിയ്ക്കപ്പെടുന്നു.
മറ്റുപേരുകള്‍ - സട്ടൈനാഥര്‍, കൈലാസസട്ടൈമുനി, കമ്പിളിസട്ടൈമുനി
അദ്ദേഹം സ്ഥിരമായി കട്ടിയുള്ള ഉടുപ്പ് ധരിക്കുന്നതിനാലാണ് 'സട്ടൈമുനി'എന്ന പേരുകിട്ടിയത്.ഈ വിവരങ്ങള്‍ ലഭ്യമായത് 'കൊങ്കണര്‍ കടൈകാണ്ഡം' എന്നഗ്രന്ഥത്തില്‍നിന്നുമാണ്. കരുവൂരര്‍ ,കൊങ്കണര്‍ ,രോമഋഷി തുടങ്ങിയവര്‍ സമകാലീനരായിരുന്നു.10-11നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്നതായികരുതുന്നു. കരുതുന്നു.ദക്ഷിണമൂര്‍ത്തിയും,നന്ദിയും അദ്ദേഹത്തിന്‍റെ ഗുരുക്കന്മാരായി പറയപ്പെടുന്നു.ശിഷ്യന്‍-'സുന്ദരനന്ദര്‍ 'ആയിരുന്നു.
കൃതികള്‍
സട്ടൈമുനി വാതകാവ്യം-1000
സട്ടൈമുനി വാതസൂത്രം-200.[ഇതുരണ്ടും രസസാസ്ത്രവുമായി ബന്ധപ്പെട്ടതാണ്]
സട്ടൈമുനി നിഘണ്ടു
സട്ടൈമുനി-20
സട്ടൈമുനി ശിവജ്ഞാന വിളക്കം-51
സട്ടൈമുനി തണ്ടകം
സട്ടൈമുനി മൂലസൂത്രം
സട്ടൈമുനി വാക്യം
സട്ടൈമുനി ദീക്ഷാവിധി
സട്ടൈമുനി കര്‍പ്പവിധി.
ദീക്ഷാവിധിയും കര്‍പ്പവിധിയും വളരെ വിലപ്പെട്ട ഗ്രന്ധങ്ങളാണ്.തിരുമൂലര്‍ ഈഗ്രന്ധം നശിപ്പിച്ചുകളഞ്ഞു. അതിനിഗൂഡമായ ശാസ്ത്ര രഹസ്യങ്ങള്‍ സാധാരണക്കാരന്‍റെ കയ്യില്‍ എത്തുന്നത് ദോഷംചെയ്യുമെന്നുകണ്ടാണ് അങ്ങനെ ചെയ്തത്.

8. സിദ്ധര്‍ ഗോരക്നാഥ്

8. സിദ്ധര്‍ ഗോരക്നാഥ്
*************************
ഗോരക്നാഥ് കള്ളര്‍ ജാതിയില്‍ ജനിച്ചുവെന്നും ചതുരഗിരിയില്‍ അനേകവര്‍ഷം തപസ്സ് ചെയ്തുവെന്നും പോയൂര്‍ മഹാക്ഷേത്രത്തില്‍ സമാധികൊള്ളുന്നുവെന്നും വിശ്വസിയ്ക്കുന്നു.
ദത്താത്രേയന്‍, മച്ചമുനി, ഭോഗനാഥര്‍, എന്നിവര്‍ ഗുരുക്കന്മാരയിരുന്നുവെന്നു പറയുന്നു..വൈദ്യം, രസവിദ്യ, യോഗം, എന്നിവയില്‍ അനേകം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. ചന്ദ്രരേകൈ, രവിമേകലൈ, മുത്താരം, മലൈവാകതം എന്നിവ പ്രശസ്ഥഗ്രന്ഥങ്ങളാണു.
ഭോഗനാഥര്‍ പഴനിയിലെ നവപാഴാണവിഗ്രഹം നിര്‍മ്മിയ്ക്കുന്ന കാലത്ത് ഗോരക്കര്‍ സ്വാമിശിഷ്യനായി അവിടെ ഉണ്ടായിരുന്നുവത്രെ.
ഒരിയ്ക്കാല്‍ അഗസ്ത്യമഹര്‍ഷി സിദ്ധന്മാരുടെ ഒരു യോഗം വിളിച്ചുകൂട്ടുകയും പല സിദ്ധന്മാരുടേയും ഗ്രന്ഥങ്ങള്‍ സൂക്ഷിയ്ക്കാന്‍ അഗസ്ത്യരെ ഏല്പ്പിയ്ക്കുകയും ചെയ്തുവത്രെ.പലപ്പോഴായി അനേകം സിദ്ധന്മാര ഗോരക്കരെ സമീപിച്ച് ഈ ഗ്രന്ഥങ്ങളില്‍ നിന്നും അറിവ് നേടിയിരുന്നുവെന്ന് വിശ്വസിയ്ക്കപ്പെടുന്നു.
ഗോരക്കരുടെ പല മരുന്നുകളിലും കഞ്ചാവ് ഉപയോഗിച്ചിരുന്നുവത്രെ. ഗോരക്കര്‍ മൂലികയെന്നാണു ഇത് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇതിന്റെ ലഹരി തിരിച്ചറിഞ്ഞ ചില ദുര്‍ബുദ്ധികളാണത്രെ പിന്നീട് കഞ്ചാവ് ലഹരി പദാര്‍ത്ഥമായി ഉപയോഗിയ്ക്കാന്‍ തുടങ്ങിയത്.
ഗോരക്കരുടെ ചികിത്സാപാടവത്തെക്കുറിച്ചൊരു കഥയുണ്ട്. ഭോഗാനാഥരോടൊപ്പം പഴനിയില്‍ നവപാഷാണവിഗ്രം നിര്‍മ്മ്മ്മിച്ചുകൊണ്ടിരുന്ന കാലത്ത് വൈത്തീശ്വരന്‍ കോവിലില്‍ സിദ്ധന്‍ ധന്വന്തരിയും നവപാഷാണത്തെക്കുറിച്ച് ചില പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. ഈ സമയത്ത് ഒരു കുഷ്ഠരോഗി ധന്വന്തരി മഹര്‍ഷിയെ സമീപിച്ച് തന്റെ കഷ്ടതകള്‍ വിവരിച്ചു. പഴനി മലയില്‍ ഭോഗര്‍ എന്നൊരു സിദ്ധനുണ്ടെന്നും ഉടനെ അദ്ദേഹത്തെപ്പോയി കാണുന്നതിനും നിര്‍ദ്ദേശിച്ചു.എന്നാല്‍ പോകുന്ന വഴിയ്ക്ക് പുളിമരത്തിന്റെ തണലിലൊ, നിഴലിലൊ വീശ്രമിയ്ക്കണമെന്നു ഉപദേശിച്ചു.
അനേകദിവസങ്ങള്‍ക്കൊണ്ട് നടന്നും പുളിമരത്തിന്റെ തണലില്‍ വിശ്രമിച്ചും അയാള്‍ പഴനിയില്‍ എത്തിച്ചേന്നു. അപ്പോഴേയ്ക്കും കുഷ്ഠമെല്ലാം പൊട്ടിയൊലിച്ച് കടുത്ത അവസ്ഥയില്‍ ആയിരുന്നു. ഭോഗര്‍ രോഗിയോട് ഗോരക്കറെ കാണാന്‍ നിര്‍ദ്ദേശിച്ചു. ധന്വന്തരിസിദ്ധരുടെ ഉപദേശപ്രകാരം അനവധി ദിവസം നടന്നതുകൊണ്ടും പുളിമരത്തണലില്‍ വിശ്രമിച്ചതുകൊണ്ടും ഉഷ്ണം വര്‍ദ്ധിച്ച് രോഗം പുറത്തുവന്നതാണെന്നും ഇതിനുള്ള പ്രതിവിധി ധന്വന്തരിസിദ്ധര്‍ക്കു തന്നെയേ അറിയുകയുള്ളുവന്നും വേഗം തിരിച്ചു പോകുന്നതിനും നിര്‍ദ്ദേശിച്ചു. പോകുമ്പോള്‍ ക്ഷീണം തീര്‍ക്കാന്‍ പുന്നമരത്തിന്റെ നിഴലിലോ തണലിലൊ വിശ്രമിയ്ക്കുന്നതിനും നിര്‍ദ്ദേശിച്ചു. ഇതു പ്രകാരം രോഗി ദിവസങ്ങളോളം നടന്നും, പുന്നമരത്തണലില്‍ വിശ്രമിച്ചും വൈത്തീശ്വരന്‍ കോവിലിലേയ്ക്ക് തിരിച്ചു നടന്നു. എനാല്‍ ഒരോ ദിവസം ചെല്ലുംതോരും രോഗാവസ്ഥ കുറഞ്ഞുവരുന്നതായി അനുഭവപ്പെടുകയും ധന്വന്തരിസിദ്ധരുടെ അടുത്തെത്തുമ്പോഴേയ്ക്കും കുഷ്ഠമെല്ലാം ഉണങ്ങി ആരോഗ്യവാനായിത്തീരുകയുമുണ്ടായി..

7;മച്ചമുനി ( മല്‍സ്യേന്ദ്രനാഥ്)

7;മച്ചമുനി ( മല്‍സ്യേന്ദ്രനാഥ്)
******************************
സിദ്ധന്‍ ഗോരക്നാഥിന്റെ ഗുരു. ഒന്‍പത് നാഥപരമ്പരകളുടെ ഗുരുവായിരുന്നു അദ്ദേഹം. ഗോരക്കിനോടൊപ്പം നാഥപരമ്പരസ്ഥാപിച്ചു. കൌള, കാന്‍ഫടാ പരമ്പരയും ഇദ്ദേഹം സ്ഥാപിച്ചതത്രെ. ഈ പരമ്പരകള്‍, ഹഠ, ലയ, രാജയോഗങ്ങള്‍ എല്ലാം ചേര്‍ന്നതത്രെ.
ചെമ്പടവര്‍ ജാതിയില്‍ ജനിച്ചതായും 300 വര്‍ഷവും 62 ദിവസവും ജീവിച്ചതായും കാശി വിശ്വനാഥന്‍ കോവില്‍, തിരുപ്പുറംകുണ്ഡം, മധുരയില്‍ സമാധികൊള്ളുന്നുവെന്നും വിശ്വസിയ്ക്കുന്നു.
ആസാമിലെ കാമപുരിയില്‍ നിന്നുള്ള ഒരു മീന്‍പിടുത്തക്കാരനായിരുന്നുവത്രെ അദ്ദേഹം.
ഒരിയ്ക്കല്‍ ഒരു വലിയ മത്സ്യം അദ്ദേഹത്തെ വിഴുങ്ങിയെന്നും, ശ്രീപരമേശ്വരന്‍ ശ്രീപാര്‍വ്വതിയ്ക്ക് ഉപദേശിച്ച യോഗരഹസ്യങ്ങള്‍ മീനിന്റെ വയറ്റില്ക്കിടന്നുകൊണ്ട് കേള്‍ക്കാനിടയായെന്നും, ഇതു കണ്ടുപിടിച്ച ശിവന്‍ തന്റെ ശിഷ്യനായി സ്വീകരിച്ചുവെന്നും വിശ്വസിയ്ക്കുന്നു.
ശിവഭഗവാന്‍ ചെവിയില്‍ വലിയ ഒരു റിംഗ് ധരിയ്ക്കാറുണ്ടയിരുന്നുവത്രെ.അതുപോലെ ചെവിയില്‍ വലിയ റിംഗ് ധരിയ്ക്കുവാന്‍ മല്‍സ്യേന്ദ്രനാഥിനും ശിവഭഗവാനില്‍നിന്നും അനുവാദം കിട്ടി. ഇതിനുശേഷം മല്‍സ്യേന്ദ്രനാഥിന്റെ ശിഷ്യന്മാരും ചെവികളില്‍ വലിയ റിംഗുകള്‍ ധരിയ്ക്കാന്‍ തുടങ്ങി. ഇങ്ങിനെയാണു താന്ത്രികത്തില്‍ കാന്‍ഫടാകള്‍( കാന്‍=ചെവി, ഫട=മുറിയ്ക്കുക) ഉണ്ടായതത്രെ.
മച്ചമുനി പിന്നീട് ശിവഭഗവാനില്‍ നിന്നും കേട്ട് കാര്യങ്ങള്‍ എഴുതിയ ഗ്രന്ഥമാണത്രെ “ജ്ഞാനശരനൂല്‍” എന്ന തമിഴ് ഗ്രന്ഥം. താന്ത്രികയോഗയിലും ഹഠയോഗഠിലും ഇദ്ദേഹത്തിന്റെ 10 ഗ്രന്ഥങ്ങള്‍ ഉണ്ടത്രെ.നേപ്പാളില്‍ മല്‍സ്യേന്ദ്രനാഥിനെ ബുദ്ധബോധിസത്വനായ അവലോകിതേശ്വരന്നായി കണക്കാക്കുന്നുവത്രെ.നേപ്പാളിന്റെ കുലദേവതയാണു മല്‍സ്യേന്ദ്രനാഥ്.
കടപ്പാട്-1. “സിദ്ധാര്‍ദര്‍ശനം”- By-Yogi.. K.K ജനാര്‍ദ്ധനകുറുപ്പ്- ഗിരിജകുമാരന്‍ ആസ്ട്രോളജിക്കല്‍ റിസര്‍ച്ഛ് ഫൌണ്ടേഷന്‍,

6-കൊങ്കണവര്‍

6-കൊങ്കണവര്‍
*****************
ഇടയജാതിയില്‍ തമിഴ്നാട്ടിലെ കൊങ്കനാട്ടില്‍ ( കോയമ്പത്തൂര്‍) ജനിച്ചുവെന്നും 800 വര്‍ഷവും 16 ദിവസവും ജീവിച്ചുവെന്നും തിരുപ്പതി ശ്രീ വെങ്കിടാചലപധിക്ഷേത്രത്തില്‍ സമാധികൊള്ളുന്നുവെന്നും വിശ്വസിയ്ക്കുന്നു
ഭോഗറുടെ ശിഷ്യനും 557 ശിഷ്യന്മാരുടെ ഗുരുവുമായിരുന്നു.
മാതാപിതാക്കള്‍ ഇരുമ്പുപാത്രം വില്ക്കുന്നവരായിരുന്നു. വിവാഹിതനായി കുറെകാലം ജീവിച്ചതിനുശേഷം കാട്ടില്പോയി തപസ്സുചെയ്തു. അടുത്ത ആദിവാസി ഗോത്രത്തിലെ ഒരു യുവവാവു പെട്ടെന്നു മരിയ്ക്കുകയും ആ കുടുംബം ദുഖത്തിലാഴുകയും ചെയ്യുന്നതുകണ്ട് മനസ്സലിഞ്ഞ് ആ യുവാവിന്റെ ശരീരത്തില്‍ പ്രവേശിച്ച് അവനു ജീവന്‍ കൊടുത്തു. യുവാവിന്റെ ബന്ധുക്കള്‍ക്ക് ഇത് മനസ്സിലാകുകയും അവര്‍ കൊങ്കണവരുടെ ശരീരം ദഹിപ്പിച്ചുകളയുകയും ചെയ്തു. അവരോടൊപ്പം കാട്ടില്‍ കഴിഞ്ഞ അദ്ദേഹം കാട്ടുമരുന്നുകള്‍ ഉപയോഗിച്ച് കായകല്പയോഗ കണ്ടുപിടിച്ചു.
ഭോഗരില്‍ നിന്നും ശിഷ്യത്വം സ്വീകരിയ്ക്കുകയും പിന്നീട് അഗസ്ത്യമഹര്‍ഷിയില്‍ നിന്നും ദീക്ഷ സ്വീകരിയ്ക്കുകയും ചെയ്തുവത്രെ.
വൈദ്യം യോഗ, തത്വചിന്ത, തുടങ്ങിയ വിഷയങ്ങളില്‍ 25 ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ടത്രെ.

5:ഭോഗനാദര്‍

5:ഭോഗനാദര്‍
******************
കുശവജാതിയില്‍ ജനിച്ചുവെന്നും പഴനി ദണ്ഡപാണിക്ഷേത്രത്തില്‍ സമാധികൊള്ളുന്നുവെന്നും വിശ്വസിയ്ക്കുന്നു.
അദ്ദേഹം രചിച്ച “ഭോഗര്‍ ജ്ഞാനസാഗരം” എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ഒരു തമിഴനാണെന്നു രേഖപ്പെടുത്തിയിട്ടുണ്ടത്രെ.ബനാറസ്സിലെ കാശിയില്‍ ജനിച്ച ശൈവസിദ്ധപരമ്പരയിലെ നവനാഥസിദ്ധ സമൂഹത്തിലെ അംഗമായിരുന്ന മഹാസിദ്ധനായ കാലാംഗിനാഥര്‍ ചൈന ആദ്ധ്യാത്മിക കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ഭോഗരെ ജ്ഞാനയോഗം പഠിയ്ക്കുവാന്‍ ക്ഷണിച്ചതായി ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടത്രെ.നന്ദിദേവരുടെ ശിഷ്യനായിരുന്ന ബ്രഹ്മമുനിയുടെ ശിഷ്യനായിരുന്നുവത്രെ കാലാംഗിനാഥര്‍.
ശ്രീമുരുകനായിരുന്നു ഭോഗനാഥരുടെ ആരാധനാമൂര്‍ത്തി. നവപാഷാണംകൊണ്ട് പഴനിയില്‍ മുരുകന്റെ പ്രതിഷ്ഠനടത്തിയത് ഭോഗരായിരുന്നു.ക്രിയാബാബാജി ഭോഗരുടെ ശിഷ്യനായിരുന്നു.
ചൈന, ടിബറ്റ്, നേപ്പാള്‍ മുതലായ സ്ഥലങ്ങളില്‍ ആയുര്‍വ്വേദം, സിദ്ധ, മര്‍മ്മ, യോഗ, കുണ്ഡലിനീയോഗ എന്നിവ പ്രചരിപ്പിച്ചത് ബോഗരായിരുന്നുവെന്നു വിശ്വസിയ്ക്കുന്നു.
ഇദ്ദേഹം അവിടങ്ങളില്‍ ബോ-യാങ്ങ് എന്ന ലാമയായി അറിയപ്പെടുന്നുണ്ടത്രെ. താവോ മതസ്ഥാപകനായ ലാ- ഓട്സു ബോഗര്‍തന്നെയായിരുന്നുവെന്ന് വിശ്വസിയ്ക്കപ്പെടുന്നു.
കായകല്പചികിത്സയും കുണ്ഡലിനീയോഗയും ചേര്‍ത്ത് ശരീരത്തേയും മനസ്സിനേയും പരിപോഷിപ്പിച്ച് രോഗവിമുക്തമാക്കി അനേകായിരം വര്‍ഷം ജീവിയ്ക്കുന്നതിനുള്ള കഴിവ് സ്വയം നേടുകയും ശിഷ്യര്‍ക്ക് പഠിപ്പിച്ചുകൊടുക്കുകയും ചെയ്തുവത്രെ.
നന്ദീശ്വര്‍, കമലമുനി, ശട്ടമുനി, മച്ചമുനി, സുന്ദരാനന്ദര്‍, എന്നിവരെ കായകല്പ ചികിത്സ പഠിപ്പിച്ചത് ഭോഗനാഥരായിരുന്നു.
ഭോഗനാദര്‍ക്ക് 63 ശിഷ്യന്മാരുണ്ടായിരുന്നുവെന്നും ഇവരെയെല്ലാം അഷ്ടാംഗയോഗം പഠിപ്പിച്ച് ലോകത്തിന്റെ നാനാഭാഗത്തേയ്ക്കും അയച്ചതായി പറയുന്നു.
യോഗയിലെ സര്‍വ്വ രഹസ്യങ്ങളും, തന്ത്രങ്ങളും, മന്ത്രങ്ങളും പഠിച്ചതിനുശേഷം ലോകത്തിന്റെ നാനാഭാഗങ്ങളിലും സഞ്ചരിച്ചു. മായന്മാര്‍ക്കു
കലണ്ടര്‍ ഉണ്ടാക്കിയതും അവരെ പലകാര്യങ്ങളും പഠിപ്പിച്ചതും ഭോഗനാഥരാണെന്നു അവരുടെ ചരിത്രരേഖകള്‍ പറയുന്നുണ്ടത്രെ.
കുണ്ഡലിനീയോഗസിദ്ധി ഉപയോഗപ്പെടുത്തികൊണ്ട് അദ്ദേഹം പലകണ്ടുപിടുത്തങ്ങളും നടത്തിയതായി പറയപ്പെടുന്നു.പാരചൂട്ട്, പുകൈരഥം, , ആവിക്കപ്പല്‍ എന്നിവ അദ്ദേഹത്തിന്റെ നേത്ര്യത്വത്തില്‍ ഉണ്ടാക്കിയിട്ടുള്ളതായി പറയപ്പെടുന്നു.
കുണ്ഡലിനീയോഗസിദ്ധികൊണ്ട് രസവാദവിദ്ദ്യ കണ്ടുപിടിയ്ക്കുകയും, ചെമ്പ്, രസം, എന്നിയെ ചില പച്ചമരുന്നുകളുടെ സഹായത്താല്‍ പരമാണുക്കളില്‍ വ്യത്യാസം വരുത്തി സ്വര്‍ണ്ണമാക്കി മാറ്റുകയുംചെയ്തിരുന്നുവത്രെ.
( രസത്തിന്റെ പരമാണുവില്‍ 80, സ്വര്‍ണ്ണത്തിന്റെ പരമാണുവില്‍ 79, ഈയത്തിന്റെ പരമാണുവില്‍ 82 പ്രോട്ടോണുകള്‍ ആണത്രെ യുള്ളത്)
ഭോഗര്‍ ജ്ഞാനവും, യോഗയും, എല്ലാ അറിവുകളും ജനങ്ങളുമായി പങ്കുവയ്ക്കണമെന്നു വിചാരമുള്ള ആളായിരുന്നു.
പൊതുവെ സിദ്ധന്മാര്‍ ദൈവീകമായ അര്‍ച്ചനകളും പൂജകളും ചെയ്തിരുന്നില്ല. എന്നാല്‍ ജ്ഞാനത്തെ എളുപ്പം ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിനുവേണ്ടി അദ്ദേഹം ഭക്തിയെ ഉപയോഗപ്പെടുത്തുകയുണ്ടായി. ഭക്തിയെ മോക്ഷമാര്‍ഗ്ഗമായിട്ടല്ല ജ്ഞാനത്തിലേയ്ക്കുള്ള ഒരു ഉപാധിയായിട്ടാണു ഭോഗനാദര്‍ കണക്കിലെടുത്തത്.
ഇതിന്റെ ഭാഗമായാണു അദ്ദേഹം പഴനിയില്‍ മുരുകന്റെ പ്രതിഷ്ഠ നടത്തിയത്.
ധ്യാനത്തിലൂടെ നേടിയ അറിവു ഉപയോഗിച്ചുകൊണ്ട് നവപാഷാണങ്ങളായ വീരം, പുരം, രസം, ഗന്ധകം, മോമശാലൈ, ഗൌരി, ഫോസ്ഫറസ്, ലിംഗം( തുരിശ്), വെള്ളപാഷാണം, അനവധി പച്ചമരുന്നുകള്‍, ഉപയോഗിച്ചുകൊണ്ട് ഏറ്റവും കടുപ്പമുള്ള ഷണ്മുഖവിഗ്രഹത്തെ നിര്‍മ്മിച്ച് പ്രതിഷ്ഠചെയ്തു. നവപാഷാണങ്ങള്‍ പ്രത്യേകകൂട്ടിനാല്‍ വിഗ്രഹമായിത്തീന്നപ്പോള്‍ അവയിലെ വിഷാംശങ്ങള്‍ അകന്നു അമ്ര്യതായ്ത്തീര്‍ന്നു.ഇതില്‍ അഭിഷേകം ചെയ്യുന്ന കര്‍പ്പൂരവള്ളി കദളിപ്പഴം, ശുദ്ധമായ കാട്ടുതേന്‍, ശര്‍ക്കര, പശുവിന്‍ നെയ്യ്, ഏലക്കായ അടങ്ങിയ പഞ്ചാമ്ര്യതം അതിവിശിഷ്ടമായ ഔഷധഗുണം കൈവരിയ്ക്കുമത്രെ.
പ്രത്യേക പ്രാണയാമങ്ങളിലൂടെ ലൈംഗികശക്തിയെ ഓജസ്സക്കി മാറ്റാനുള്ള വിദ്യ അദ്ദേഹം കണ്ടുപിടിച്ചു.പര്യംഗയോഗ അത്തരത്തിലുള്ള ഒന്നായിരുന്നു.
ജനങ്ങളുടെ ജീവിതത്തിനു ഉയര്‍ച്ചയും അവര്‍ക്ക് കാര്യങ്ങളെപ്പറ്റി ശരിയായ അറിവും ഉണ്ടാകണമെന്നു അദ്ദേഹം ആഗ്രഹിച്ചു. “എല്ലാമനുഷ്യരും സമന്മാരാണെന്നും, ദൈവം ഒന്നേയുള്ളുവെന്നുമുള്ള” തിരുമൂലരുടെ ആശയം അദ്ദേഹത്തെ വളരെയധികം സ്വാധീനിയ്ക്കുകയുണ്ടായത്രെ. “എല്ലാ സ്ഥലവും എന്റേത്, എല്ലാമനുഷ്യരും എന്റെ കുടുബാംഗങ്ങള്‍” എന്ന ഉന്നതമായ ആശയം അദ്ദേഹം പുലര്‍ത്തുകയും ലോകത്തിന്റെ നാനാഭാഗത്തും തനിയ്ക്കു സിദ്ധിച്ച ജ്ഞാനം പടര്‍ത്തുകയും ചെയ്തു.
അദ്ദേഹത്തിന്റെ പ്രധാന ശിഷ്യന്‍ പുലിപ്പാണി സിദ്ധരെ എല്ലാ കാര്യങ്ങളും ഏല്പ്പിച്ച് പഴനിയിലെ ദണ്ഡപാണീ പ്രതിഷ്ഠയുടെ കീഴെ സ്വരൂപസമാധിയില്‍ പ്രവേശിയ്ക്കുകയാണത്രെ അദ്ദേഹം ചെയ്തത്.

4:അഗസ്ത്യമഹര്‍ഷി

4:അഗസ്ത്യമഹര്‍ഷി
**********************
മഹാശിവനില്‍നിന്നും നേരിട്ടു ദീക്ഷനേടിയ അഗസ്ത്യമഹര്‍ഷി ആദ്യത്തെ സിദ്ധനെന്നു അറിയപ്പെടുന്നു.
വെള്ളാളര്‍ സമുദായത്തില്‍ ജനിയ്ക്കുകയും ശിവഭഗവാനില്‍നിന്നും ദേവിയില്‍നിന്നും നേരിട്ടുദീക്ഷ ലഭിയ്ക്കുകയും ചെയ്തു എന്നു വിശ്വസിയ്ക്കപ്പെടുന്നു. സപ്തര്‍ഷികളില്‍ ഒരാളായ അദ്ദേഹം നാലു യുഗങ്ങളും 48 ദിവസവും സ്വശരീരത്തില്‍ ജീവിച്ചിരുന്നുവെന്നും തിരുവനന്തപുരം ശ്രീപദ്മനാഭക്ഷേത്രത്തില്‍ സമാധികൊള്ളുന്നുവെന്നും വിശ്വസിയ്ക്കപ്പെടുന്നു.
കുംഭമുനി, കലശജന്‍, കലശോദ്ഭവന്‍, കുംബജന്‍, ഓര്‍വാശ്യന്‍ എന്നിപേരുകളിലും അറിയപ്പെടുന്നു.കുംഭകോണത്ത് ആദികുംഭേശ്വരക്ഷേത്രത്തില്‍ അഗസ്ത്യരുടെ പ്രതിഷ്ഠയുണ്ടത്രെ.
ചതുരഗിരിയിലും, പൊതിഗൈമലയിലും അഗസ്ത്യകൂടത്തിലും അനേകകാലം സമാധിയിലിരുന്നുവെന്നു വിശ്വസിയ്ക്കുന്നു.
ദ്രോണരുടെ ഗുരുവായ അഗ്നിവേശന്‍പോലും അഗസ്ത്യരുടെ ശിഷ്യനായിരുന്നുവെന്നു പറയപ്പെടുന്നു.
വിദര്‍ഭരാജാവിന്റെ പുത്രിയായ ലോപാമുദ്രയായിരുന്നു അദ്ദേഹത്തിന്റെ പത്നി. ദ്ര്യഡ്ഡസ്യു അഥവാ ഇധ്മവാഹന്‍ എന്ന മഹര്‍ഷിയായിരുന്നു ഇവരുടെ മകന്‍. ശ്രീരമചന്ദ്രനു ആദിത്യഹ്ര്യദയമന്ത്രം ഉപദേശിച്ചത് അഗസ്ത്യമഹര്‍ഷിയായിരുന്നുവത്രെ.
.
ഭോഗര്‍, തിരുമൂലര്‍ തുടങ്ങിയ പതിനെട്ടുസിദ്ധന്മാരിലെ മറ്റുള്ളവര്‍ക്കും കൂടാതെ അനേകായിരം സിദ്ധന്മാര്‍ക്കും ഗുരുവായിരുന്നു അദ്ദേഹം. വൈദ്യം ജോതിഷം,ധര്‍മ്മം, നിഷ്ട, യോഗ, എന്നീവിഷയങ്ങളില്‍ 190 ഓളം ആധികാരിക ഗ്രന്ഥങ്ങള്‍ സാധാരണക്കാരായവര്‍ക്കുകൂടി ശാസ്ത്രരഹസ്യങ്ങള്‍ മനസ്സിലാകാന്‍ പാകത്തില്‍ വ്യാകരണത്തിലെ ശക്തമായ പദപ്രയോഗങ്ങള്‍ ഒഴിവാക്കി വളരെ ലളിതമായ വിധത്തില്‍ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം തമിഴ്ഭാഷയില്‍ എഴുതിയിട്ടുണ്ട്.
ശ്രീമുരുകനാണു അഗസ്ത്യമഹര്‍ഷിയെ തമിഴ്ഭാഷപഠിപ്പിച്ചതെന്നും, തമിഴ് വ്യാകരണ ഗ്രന്ഥമായ അകത്തീയം ഇദ്ദേഹത്തിന്റേതാണെന്നും, മറ്റൊരു വ്യാകരണ ഗ്രന്ഥമായ “തൊല്ക്കാപ്പിയം” എഴുതിയത് അഗസ്ത്യ ശിഷ്യനായ തൊല്കാപിയര്‍ ആണെന്നും പറയപ്പെടുന്നു.
തമിഴ് സംഘം രൂപീകരിച്ചത് അഗസ്ത്യമഹര്‍ഷിയാണത്രെ.തമിഴ് വ്യാകരണം, സിദ്ധ/ആയുര്‍വ്വേദ വൈദ്യഗ്രന്ഥങ്ങള്‍, ഔഷധചേരുവകള്‍, രസവാതപ്രയോഗം,ഔഷധശസ്യശാസ്ത്രം,യോഗ, ആധ്യ്യത്മികം, തത്വശാസ്ത്രം,വൈദികകര്‍മ്മങ്ങള്‍,മായാവാദം, ഇന്ദ്രജാലം,എന്നീ വിഷയങ്ങളില്‍ അനവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടത്രെ.

3 .നന്തിദേവര്‍

3 .നന്തിദേവര്‍-
*************
പതിനെട്ടു ശൈവസിദ്ധന്മാരില്‍ പ്രധാനി. ആഗസ്ത്യരുടെ വിവരണത്തില്‍ കുശവജാതിയിലാണത്രെ നന്തിദേവരുടെ ജനനം.ഋഷി ചിലാതനാണത്രെ നന്തിദേവരുടെ അച്ഛന്‍. നന്തിദേവരുടെ “നന്തീശര്‍ കലൈഞ്ഞാനം” എന്ന ഗ്രന്ഥത്തില്‍ വ്യാസര്‍ഷി ഇളയ സഹോദരനാണെന്നും, ശ്രീരാമന്റെ അച്ഛനായ ദശരഥന്‍ അമ്മാവനാണെന്നും പറയുന്നുവത്രെ. കാശിവിശ്വനാഥക്ഷേത്രം നന്തിദേവരുടെ സമാധിസ്ഥാനമാണത്രെ.
പുരാണങ്ങള്‍പ്രകാരം ശിവന്റെ ഭൂതഗണങ്ങളില്‍ ഒരാളായ വീരഗണന്‍ ശ്രീപാര്‍വ്വതിയുടെ കാവല്ക്കാരനായിരുന്നുവത്രെ. ശ്രീപാര്‍വ്വതി ഒരു ദിവസം ധ്യാനത്തിനുപോയപ്പോള്‍ വീരഗണന്‍ അദിലഗന്‍ എന്ന രാക്ഷസനെ ദേവിയുടെ വീട്ടില്‍ താമസിയ്ക്കാന്‍ അനുവദിച്ചുവത്രെ . ഇതില്‍ ദേഷ്യപ്പെട്ട ഭഗവാന്‍ വീര്‍ഗണനെ മനുഷ്യനായിപ്പിറക്കട്ടെയെന്നു ശപിച്ചുവത്രെ.
അങ്ങിനെ വീരഗണന്‍ കുട്ടികളില്ലാതിരുന്ന ചിലാതന്‍ എന്ന ഋഷിയുടെ പുത്രനായി ശിവപ്രീതിയാല്‍ പിറന്നു.എന്നാല്‍ കുട്ടി പന്ത്രണ്ടാം വയസ്സില്‍ മരിയ്ക്കുമെന്നു ശിവഭഗവാന്‍ അരുളപ്പെട്ടുവത്രെ. കുട്ടിവലുതായപ്പോള്‍ ശിവനെ തപസ്സുചെയ്തു പ്രത്യക്ഷപ്പെടുത്തി ഭൂതഗണങ്ങളുടെ നായകനായി.
സിദ്ധനനായിരുന്ന നന്തിദേവര്‍ തനിയ്ക്കറിയാവുന്നതെല്ലാം തുറന്നെഴുതിയത്രെ. ഇതില്‍ കുപിതരായ ചില സിദ്ധന്മാര്‍ ശിവനോട് പരാതിപ്പെടുകയും ശിവന്‍ നന്തിയെ ശകാരിയ്ക്കുകയും ചെയ്തുവത്രെ. ഇതില്‍ പരിഭവപ്പെട്ട നന്തി ഒരു കാളയുടെ രൂപമെടുത്ത് കാട്ടിലൊളിച്ചു. ശിവഭഗവാന്‍ നന്തിയുടെ അടുത്ത് ചെന്നു പിണക്കം തീര്‍ക്കുകയും തന്റെ മുന്നില്‍ വരാന്‍ ആവശ്യപ്പെട്ടതിന്റെ വെളിച്ചത്തില്‍ നന്തി ഇഴഞ്ഞിഴഞ്ഞ് ശിവന്റെ മുന്നില്‍ നമസ്ക്കരിയ്ക്കുന്ന രൂപത്തില്‍ വന്നുവത്രെ. ഒരിയ്ക്കല്‍

2 @ ധന്വന്തരി

2 @ ധന്വന്തരി
പ്രധാന ലേഖനം: ധന്വന്തരി
ഗുരു-നന്ദിദേവര്‍, ശിഷ്യന്‍----_അശ്വിനി. ഭഗവാന്‍ മഹാവിഷ്ണുവാണ് ധന്വന്തരിയായി ജന്മമെടുത്തതെന്ന് പുരാണങ്ങളില്‍ പറയുന്നു. ആയുര്‍വ്വേദ ശാസ്ത്രത്തിന്റെ സൃഷ്ടിയില്‍ ധന്വന്തരി നിര്‍ണായകമായ പങ്കു വഹിച്ചു. അദ്ദേഹത്തിനുപല ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. കുറച്ചു പുസ്തകങ്ങള്‍ തമിഴിലും അദ്ദേഹം എഴുതിയിട്ടുണ്ട്. ദിവ്യനായ ചികിത്സകനെന്ന്‍ അദ്ദേഹം അറിയപ്പെട്ടു. രസ-പാഷാണങ്ങളുപയോഗിച്ച് വിദഗ്ദമായി അദ്ദേഹം ചികിത്സിച്ചിരുന്നു.നാഡീശാസ്ത്രം അദ്ദേഹത്തിന്‍റെ പ്രധാനസംഭാവനയാണ്.

1 തിരുമൂലര്‍

1@ തിരുമൂലര്‍
ആത്മീയതയുടെ രാജകുമാരന്‍ എന്നാണദ്ദേഹത്തെ അറിയപ്പെടുന്നത്.നന്ധിദേവര്‍ ആണ് ഗുരു.പ്രധാന ശിഷ്യന്‍ ഗലങ്ങിനാധന്‍. ഇഷ്ടവിനോദം കൈലാസ യാത്രയായിരുന്നു.ഒരിക്കല്‍ അഗസ്ത്യരെ കാണാനായി തെക്കേ ഇന്ധ്യയിലേക്ക് വന്നു.യാത്രാമധ്യേ കാവേരിയുടെതീരത്തുവച്ച് കൌതുകവും വിഷമവുംമുണ്ടാക്കിയ ഒരുസംഭവം അദ്ദേഹം കണ്ടു.ചേതനഅറ്റ തങ്ങളുടെ ഇടയന്‍റെ ശരീരത്തിനുചുറ്റുംനിന്ന് അസാധാരണ ശബ്ധത്തോടെ കരയുന്ന ഒരുപറ്റം കന്നുകാലികള്‍ .ഇടയന്‍റെ പേര് മൂലന്‍ എന്നായിരുന്നു.തിരുമൂലര്‍ തന്‍റെ യോഗശക്തിയുപയോഗിച്ച് ഇടയന്‍റെ ശരീരത്തില്‍ കയറി(Meta Psychosis).സ്വന്തം ശരീരത്തെ ഒരിടത്തോളിപ്പിച്ചു വച്ചസേഷം കന്നുകാലികളുമായി മൂലന്റെ ഭാര്യയുടെ അടുത്തുപോയി വിവരം ധരിപ്പിച്ചു.പിന്നീട് തിരികെ വന്നു സ്വന്തം ശരീരം നോക്കിയപ്പോള്‍ കണ്ടെത്താനായില്ല.തുടര്‍ന്നുള്ള കാലം മൂലന്റെ ശരീരത്തില്‍ തന്നെ ജീവിക്കേണ്ടിവന്നു.

പതിനെട്ട് ശൈവ സിദ്ധന്മാര്‍

പതിനെട്ട് ശൈവ സിദ്ധന്മാര്‍
ക്രിയായോഗസാധനയിലൂടെ സ്വരൂപസിദ്ധിനേടിയ പതിനെട്ടുശൈവ സിദ്ധന്മാരാണു
1.നന്ദിദേവര്‍,
 2. അഗസ്ത്യമുനി,
3.തിരുമൂലര്‍,
4.ഭോഗനാദര്‍,
5.കൊങ്കണവര്‍,
6.മച്ചമുനി,
7.ഗോരക്നാദ്,
 8.ശട്ടമുനി,
9.സുന്ദരാനന്ദര്‍,
10.രാമദേവന്‍,
11.കുദംബായ്
12.കര്‍വൂരാര്‍,
13.ഇടൈക്കടര്‍,
14.കമലമുനി,
15.വാല്മീകി,
16.പത്ജ്ഞലി.
17.ധന്വന്തരി,
18.പാമ്പാട്ടി.
എന്നിവര്‍

ശിവരാത്രി മാഹാത്മ്യം

ശിവരാത്രി മാഹാത്മ്യം 

ശിവരാത്രി ശിവന്റെ രാത്രിയാണ്. പുരാണങ്ങള്‍ പ്രകാരം എല്ലാമാസത്തിലും ഓരോ ശിവരാത്രി വരുന്നുണ്ട്. ഇതുപ്രകാരം എല്ലാമാസത്തിലെയും കൃഷ്ണപക്ഷത്തിലെ ചതുര്‍ദ്ദശിയാണ് മാസ ശിവരാത്രി. എന്നാല്‍ മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശ്ശിയെയാണ് മഹാശിവരാത്രി എന്നു വിശേഷിപ്പിക്കുന്നതും ആഘോഷിക്കുന്നതും. ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍വരുന്ന ദിവസമാണ് വ്രതം അനുഷ്ഠിക്കന്നത്. രണ്ടുരാത്രികളില്‍ ചതുര്‍ദ്ദശി വന്നാല്‍ ആദ്യത്തെ ചതുര്‍ദ്ദശിക്കാണ് ശിവരാത്രിയായി കണക്കാക്കുക.

ശ്രേയസ്കരം ശിവരാത്രി വ്രതം
മഹാശിവരാത്രി വ്രതമെടുക്കുന്നത് അത്യന്തം ശ്രേയസ്‌ക്കരമാണെന്ന് വിശ്വസിക്കപ്പെടുന്നു. ചിട്ടയോടെയുളള വ്രതത്താലും ശിവപൂജയിലൂടെയും ഇതേ ദിനത്തില്‍ ശിവനെ പ്രീതിപ്പെടുത്താനാവും. ശിവന്റെ അനുഗ്രഹം നേടിയെടുക്കാനുളള മാര്‍ഗ്ഗമാണ് ശിവരാത്രിവ്രതം. തമോ,രജോ ഗുണങ്ങളെ നിയന്ത്രിച്ച് സ്വാത്വികഭാവം നേടിയെടുക്കാന്‍ വ്യക്തിയെ പ്രാപ്തമാക്കുന്ന വ്രതം കൂടിയാണ് മഹാ ശിവരാത്രി വ്രതം. കൃഷ്ണപക്ഷ ചതുര്‍ദശിയുടെ തലേദിവസം ഒരിക്കലെടുത്ത് പഴവര്‍ഗ്ഗങ്ങള്‍ പോലുളള മിതമായ ഭക്ഷണം മാത്രം കഴിച്ചു വേണം വ്രതം തുടങ്ങാന്‍.

ശിവക്ഷേത്രത്തില്‍ ദര്‍ശ്ശനം
വ്രതം തുടങ്ങുന്നതിനും മൂന്നുനാള്‍ മുമ്പെങ്കിലും ചിട്ടയായ ജീവിതക്രമവും സ്വാത്വികഭക്ഷണവും ശീലമാക്കുന്നതാണ് പൊതുവെയുളളരീതി. ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന ശേഷം കുളിയും ദിനചര്യകളും കഴിച്ച് തൊടട്ടുത്തുളള ശിവക്ഷേത്രത്തില്‍ ദര്‍ശ്ശനം നടത്താം. ഭസ്മം, രുദ്രാക്ഷം എന്നിവ ധരിക്കുന്നതും ഉത്തമം. ശിവപഞ്ചാക്ഷരി മന്ത്രം, ഓംനമശിവായ ചൊല്ലി ക്ഷേത്രത്തില്‍ സമയം ചിലവഴിക്കുന്നതും നല്ലതാണ്.

ഉപവാസം പകൽസമയം
ശിവരാത്രിനാളില്‍ പകല്‍സമയം ഉപവാസമാണ് നിര്‍ബന്ധമായി പറഞ്ഞിട്ടുളളത്. ഒഴിവാക്കാതെ ഇത് പിന്തുടരുന്നതാണ് ഉചിതമായ രീതി. ശിവരാത്രി വ്രതത്തില്‍ പ്രാധാന്യമുളളതാണ് പകലത്തെ ഉപവാസം. തീരെപറ്റാത്ത സാഹചര്യത്തില്‍ ചിലര്‍ ക്ഷേത്രത്തില്‍ നിന്നും നേദിച്ചുവാങ്ങുന്ന ഇളനീരും പഴങ്ങളും കഴിക്കുന്നതും പതിവാണ്. എന്നാല്‍ പകലുളള ഉപവാസവും സാധനയുമാണ് ശിവരാത്രിയുടെ ചിട്ട എന്നതാണ് വാസ്തവം. ശിവപുരാണം വായിക്കുന്നത് വളരെ നല്ലതാണ്.. വൈകുന്നേരവും കുളിച്ച് ക്ഷേത്രദര്‍ശ്ശനം നടത്തി കഴിവിനനുസരിച്ചുളള വഴിപാടുകള്‍ നടത്തുക.
അർച്ചനകൾ ഇങ്ങനെ
അഭിഷേകം, അര്‍ച്ചന, കൂവള മാല, ധാര തുടങ്ങിയവയാണ് പ്രധാനമായും നടത്തേണ്ടത്. പാല്‍, കരിക്ക്,ജലം എന്നിവകൊണ്ടുളള അഭിഷേകം വിശേഷപ്പെട്ടതാണ്. കൂവളമാല അര്‍പ്പിക്കുന്നതും ഇലകൊണ്ടുളള അര്‍ച്ചനയും ഭഗവാനെ പ്രീതിപ്പെടുത്താനും ഉത്തമമാണ്. ശിവക്ഷേത്രത്തില്‍ മൂന്നുതവണ വലം വെക്കുന്നതും നല്ലതാണ്. രാവിന്റെ അന്ത്യയാമത്തില്‍ ശിവ പൂജയും ആരാധനയും നടത്തുന്നത് കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ പതിവാണ്. തേന്‍, പാല്‍, ഇളനീര്‍, ജലം എന്നിവയാല്‍ ഭക്തര്‍ നേരിട്ടുനടത്തുന്ന അഭിഷേകമാണ് വടക്കേ ഇന്ത്യയിലെ പ്രത്യേകത. ഇതുകൂടാതെ വ്യത്യസ്തങ്ങളായ പല ചടങ്ങുകളും രീതികളും വടക്കേ ഇന്ത്യയില്‍ ശിവരാത്രിയുടെ ഭാഗമായി നടത്തുന്നു.

രാത്രി ഉറക്കമൊഴിച്ചിൽ
രാത്രിയില്‍ ഉറക്കമൊഴിഞ്ഞ് ശിവഭഗവാനെ പ്രാര്‍ത്ഥിക്കുന്നതാണ് വ്രതത്തിന്റെ പ്രധാനഭാഗം. ശിവപഞ്ചാക്ഷരിക്കൊപ്പം ശിവസഹസ്രനാമം,ശിവാഷ്ടകം എന്നിവയും ജപിക്കാം.ശിവപുരാണം വായിക്കാം. ചിലര്‍ പൂര്‍ണ്ണശിവരാത്രി വ്രതം അനുഷ്ഠിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ അര ശിവരാത്രി അനുഷ്‌റിക്കുന്നതും പതിവാണ്. അര്‍ദ്ധരാത്രിവരെ വ്രതത്തോടെ ഉറക്കമൊഴിയുന്ന രീതിയാണിത്. ശിവരാത്രി വ്രതമെടുത്ത് പിതൃതര്‍പ്പണം നടത്തുന്നതിലൂടെ പൃതൃക്കള്‍ക്ക് ശിവരാത്രിയുടെ പുണ്യം ലഭിക്കും എന്നാണ് വിശ്വാസം.

വ്രതം അവസാനിപ്പിക്കുന്നത് എങ്ങനെ?
ഉറക്കമില്ലാതെ ശിവപൂജയും പാരായണവും നടത്തി തൊടട്ടുത്ത ദിവസം ക്ഷേത്രത്തിലെത്തി വ്രതം അവസാനിപ്പിക്കാം. യഥാവിധി വ്രതം ആചരിക്കുന്നതിലൂടെ സര്‍വ്വപാപങ്ങളും അകലുന്നു. വ്രതം അവസാനിക്കുന്നുവെങ്കിലും അതേദിവസം പകലുറക്കം പാടില്ല. മഹാശിവരാത്രിയുടെ പുണ്യം നേടിയെടുത്ത ശേഷം ഒരാള്‍ പുരാണങ്ങള്‍ നിഷിദ്ധമെന്ന് അനുശാസിക്കുന്ന പകലുറക്കം നടത്തുന്നത് ശരിയല്ല എന്നതാണ് കാരണം. അതേദിവസം ചന്ദ്രോദയം കണ്ടിട്ടു വേണം വ്രതമെടുക്കുന്ന ആള്‍ ഉറങ്ങാന്‍ എന്നു പറയുന്നതിനു പിന്നിലും പകലുറക്കം പാടില്ല എന്ന കാരണമാണ്.