Pages

Monday, January 20, 2020

സ്വർണ്ണാകർഷണഭൈരവൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*66 . സ്വർണ്ണാകർഷണഭൈരവൻ*


*ഗംഗേശപുത്രം ഡമരും തിശൂലം* 
*വരാഭയേ സന്ദധതം ത്രിനേത്രം* 
*ദേവ്യാ യുതം തപ്തസുവർണ്ണവർണ്ണം* 
*സ്വർണ്ണാകൃഷം ഭെെരവമാശ്രയാമഃ .*


*സാരം*

         *_ശിവപുത്രനായി , ഡമരുവും ശൂലവും വരദവും അഭയവും ധരിച്ചവനായി , ദേവിയോടും കൂടിയവനായി , തീയിലിട്ടു പഴുപ്പിച്ച സ്വർണ്ണത്തിന്റെ വർണ്ണമുള്ളവനുമായ സ്വർണ്ണാകർഷണഭൈരവനെ ഞങ്ങൾ ആശ്രയിയ്ക്കുന്നു.........🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്

♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

ചിറക്കൽ മഹാദേവ ക്ഷേത്രം



പരശുരാമന്റെ അവസാന ശിവക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?!

വിശ്വാസികളെ അതിശയിപ്പിക്കുന്ന കഥകളാണ് ഓരോ ക്ഷേത്രങ്ങൾക്കും. അത്ഭുതങ്ങളും വിശ്വാസങ്ങളും കൊണ്ട് ഓരോയിടങ്ങളും പിന്നെയും പിന്നെയും വിശ്വാസികളെ ആകർഷിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രവും മിത്തകളും കഥകളു ഇടകലർന്ന ഐതിഹ്യവും ഒക്കെയായി മനസ്സിൽ കയറിപ്പറ്റാത്ത ക്ഷേത്രങ്ങൾ കുറവാണെന്ന് തന്നെ പറയാം. അത്തരത്തിൽ ഒരു ക്ഷേത്രമാണ് എറണാകുളം ജില്ലയിൽ അങ്കമാലിക്ക് സമീപമുള്ള ചിറക്കൽ മഹാദേവ ക്ഷേത്രം. പരശുരാമൻ നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...

ചിറക്കൽ മഹാദേവ ക്ഷേത്രം

എറണാകുളം ജില്ലയിലെപുരാതനവുമായ ക്ഷേത്രങ്ങളിലൊന്നാണ് ചിറക്കൽ മഹാദേവ ക്ഷേത്രം. അങ്കമാലിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിശ്വാസികളുടെ പ്രിയപ്പെട്ട സങ്കേതങ്ങളിലൊന്നാണ്. അതിനു കാരണങ്ങൾ പലതുണ്ട്.

അവസാന ശിവക്ഷേത്രം

നമ്മുടെ വിശ്വാസമനുസരിച്ച് പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളാണുള്ളത്. അതിൽ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നൂറ്റെട്ടാമത്തേതും അവസാനത്തേതുമായ ശിവ ക്ഷേത്രമാണിതെന്നൊണ് വിശ്വാസം. തീർത്തും ലളിതമായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിൽ വിദൂര ദേശങ്ങളിൽ നിന്നു പോലും ആളുകൾ പ്രാർഥിക്കാനായി എത്തുന്നു.

ക്രുദ്ധനായ ദേവൻ ശാന്തനായി നിൽക്കുന്ന ക്ഷേത്രം

പരശുരാമൻ തന്നെയാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത് എന്നും വിശ്വസിക്കപ്പെടുന്നു. ശിവനെ ശിവലിംഗ രൂപത്തിലാണ് ആരാധിക്കുന്നത്. രൗദ്ര ഭാവത്തിലാണ് പ്രതിഷ്ഠയെങ്കിലും അഭിമുഖം ജലത്തിലേക്ക് ആയതിനാൽ ദേവൻ ശാന്തനാണ് എന്നാണ് വിശ്വാസം.

ലളിത നിർമ്മിതി

അധികം അലങ്കാരങ്ങളോ ആഢംബരമോ ഒന്നും കൂടാതെയാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടു നിലയുള്ള ശ്രീ കോവിലാണ് ക്ഷേത്രത്തിനുള്ളത്.ബലിക്കൽപ്പുരയില്ല. വലിയമ്പലവും നമസ്കാര മണ്ഡപവും ഇതിനുണ്ട്. ചുറ്റമ്പലം ക്ഷേത്രത്തിന്‍റെയത്രയും പഴക്കമില്ലാത്തതാണ്. അത്യാവശ്യം വലുപ്പമുള്ള ഒരു ചിറയും ക്ഷേത്രത്തിനുണ്ട്. ഇവിടെ ദേവീ പ്രതിഷ്ഠയില്ല. തെക്കുഭാഗത്ത് ഗണപതിയും പുറത്ത് തെക്കുപടിഞ്ഞാറേ മൂലയിൽ കാണുന്ന കൊച്ചു ശ്രീകോവിലിൽ ശാസ്താവും ഭഗവതിയും ഒരേ പീഠത്തിൽ ഇരിക്കുന്നു.

അല്പം ചരിത്രം

പല പല നാട്ടുരാജ്യങ്ങളുടെയും ചരിത്രത്തിൽ എഴുതപ്പെട്ട ഒരിടം കൂടിയാണ് ചിറക്കൽ മഹാദേവ ക്ഷേത്രം. കാലങ്ങളോളം ആലങ്കുടി വംശത്തിന്റെ കീഴിലായിരുന്നു ഇവിടം സംരക്ഷിക്കപ്പെട്ടിരുന്നത്. പിന്നീട് ആലങ്കുടി രണ്ടായ പിളർന്നപ്പോൾ അതിലൊരു താവഴി അങ്കമാലിക്ക് വടക്ക് കോതകുളങ്ങര ആസ്ഥാനമായി വാണിരുന്നു. പിന്നീട് സാമൂതിരി ആലങ്കാട് ഭരിച്ചു. താമസിയാതെ സാമൂതിരിയെ തിരുവിതാംകൂർകാർ തോല്പിച്ചു. അതിനു പ്രതിഫലമായി ആലങ്ങാടും പറവൂരും തിരുവിതീംകൂറിന് നല്കി. പിന്നീട് തിരുവിതാംകൂർ രാജവംശം ഇല്ലാതാകുന്നതുവരെ കാത്തിരിക്കേണ്ടി വന്നു തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന് കീഴിലാകുവാൻ.

എത്തിച്ചേരുവാൻ

എറണാകുളം ജില്ലയിൽ അങ്കമാലിക്ക് സമീപത്താണ് ചിറക്കൽ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അങ്കമാലിയില്‍ നിന്നും തൃശൂർ പോകുന്ന വഴിയിൽ ഇളവൂർ കവലയിൽ നിന്നും തിരിഞ്ഞ് പുളിയനം ഭാഗത്തേയ്ക്ക് പോകുമ്പോൾ ക്ഷേത്രം കാണാം. പുളിയനം ഗവൺമെന്റ് സ്കൂളിന് തൊട്ടടുത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അങ്കമാലിയിൽ നിന്ന് 7.5 കിലോമീറ്റർ ദൂരമാണ് ക്ഷേത്രത്തിലേക്കുള്ളത്.                         കടപ്പാട് .