Pages

Sunday, January 12, 2020

രുദ്രാക്ഷം

രുദ്രന്‍റെ കണ്ണുകളാണ് രുദ്രാക്ഷം...

"രുദ്" നെ  ദ്രവിപ്പിക്കുന്നവനാണ് രുദ്രന്‍.രുദ്  എന്ന ധാതുവിന്റെ അര്‍ഥം ദുഃഖം എന്നാകുന്നു. അങ്ങനെയുള്ളതായ രുദ്രന്റെ അക്ഷങ്ങളാണ് രുദ്രാക്ഷം.

രുദ്രാക്ഷോല്‍പ്പത്തി
🌷🌷🌷🌷🌷🌷🌷

ത്രിപുരാസുരനെ നിഗ്രഹിക്കുവാന്‍ ഭഗവാന്‍ പരമശിവന്‍ ആയിരം വര്‍ഷങ്ങള്‍ കണ്‍ ചിമ്മാതെ കാത്തിരുന്നു. ത്രിപുര വധാനന്തരം കണ്‍ ചിമ്മിയ ഭഗവാന്റെ കണ്ണുകളില്‍ നിന്നും തെറിച്ച കണ്ണുനീര്‍ തുള്ളികള്‍ ഭൂമിയില്‍ പതിച്ച്  രുദ്രാക്ഷ വൃക്ഷങ്ങളായി മുളച്ചു എന്ന് പുരാണം പറയുന്നു. ശിവ നേത്രങ്ങളിലെ സൂര്യ നേത്രത്തില്‍ നിന്നും 12 തരവും, ചന്ദ്ര നേത്രത്തില്‍ നിന്നും 16 – ഉം തൃക്കണ്ണില്‍ നിന്നും പത്തു തരവും ഉള്‍പ്പടെ 38 തരം രുദ്രാക്ഷങ്ങള്‍ ഉണ്ടായി.

ഒരു കായയില്‍ ഒരു വിത്ത് മാത്രം കാണപ്പെടുന്നത് ഏകമുഖ രുദ്രാക്ഷം. രണ്ടെണ്ണം കാണുന്നത് രണ്ടു മുഖ രുദ്രാക്ഷം. എന്നിങ്ങനെയാണ് രുദ്രാക്ഷ മുഖങ്ങളുടെ വിന്യാസം.

രുദ്രാക്ഷ ധാരണം യോഗികള്‍ക്കും സന്യാസിമാര്‍ക്കും ഉള്ളതല്ലേ?

രുദ്രാക്ഷ ധാരണം സംബന്ധിച്ച് നിലനില്‍ക്കുന്ന ഏറ്റവും വലിയ ഒരു അബദ്ധ ധാരണയാണിത്. രുദ്രാക്ഷ സ്പര്‍ശനം തന്നെ കോടി പുണ്യമാണ്. ധരിച്ചാല്‍ ശത കോടി പുണ്യമാകുന്നു. രുദ്രാക്ഷം ധരിച്ചു കൊണ്ട് ജപിച്ചാല്‍ അനന്ത പുണ്യമാകുന്നു.

രുദ്രാക്ഷ ധാരണത്തെക്കാള്‍  വലിയ വ്രതവും ജപവും ഇല്ല. ഒരു രുദ്രാക്ഷമെങ്കിലും ധരിച്ചവന് സര്‍വ പാപ മോചനം ഫലമാകുന്നു. മദ്യപാനം, മാംസ ഭോജനം, ദുര്‍ജന സഹവാസം മുതലായവ മൂലം ഉണ്ടാകുന്ന പാപങ്ങള്‍ പോലും രുദ്രാക്ഷ ധാരണത്താല്‍ തല്‍ക്ഷണം നശിക്കുന്നു. സര്‍വ കര്‍മങ്ങളുടെയും ഫലദാന ശക്തിയും വേഗതയും വര്‍ദ്ധിപ്പിക്കുവാന്‍ രുദ്രാക്ഷ ധാരണം മൂലം കഴിയുന്നതാണ്.

രുദ്രാക്ഷ ധാരണം ചെയ്തു കൊണ്ട് മരിക്കുന്നവന്‍ രുദ്രപദം പ്രാപിക്കും. രുദ്രാക്ഷ മാഹാത്മ്യം അറിയാതെ  ധരിക്കുന്ന പാപികള്‍ക്കോ മൃഗങ്ങള്‍ക്കോ പോലും മോക്ഷം ലഭിക്കും. പിന്നെ ഉത്തമ പുരുഷന്മാരുടെ കാര്യം പറയാനുണ്ടോ?  ഇക്കാര്യങ്ങള്‍ ദേവീ ഭാഗവതത്തില്‍ അര്‍ത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുന്നു.

ഇനി പറയൂ ,ആര്‍ക്കെങ്കിലും രുദ്രാക്ഷം ധരിക്കുന്നതിന് നിയന്ത്രണം ഉണ്ടോ ?

ബ്രഹ്മചാരിക്കും. ഗൃഹസ്ഥാശ്രമിക്കും, വാനപ്രസ്ഥനും സന്യാസിക്കും ഒരുപോലെ രുദ്രാക്ഷ ധാരണത്തിന് അര്‍ഹതയുണ്ട്. രുദ്രാക്ഷ ധാരണത്തില്‍ ലജ്ജിക്കുന്നവന് കോടി ജന്മം കഴിഞ്ഞാലും മുക്തിയില്ല എന്നും അറിയുക.

രുദ്രാക്ഷ ജാബാലോപനിഷത്ത്
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

രുദ്രാക്ഷത്തിന്റെ മാഹാത്മ്യങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്ന ഉപനിഷത്താണ് രുദ്രാക്ഷ ജാബാലോപനിഷത്ത് . ഇതിൽ കാലാഗ്നി രുദ്രൻ രുദ്രാക്ഷത്തിന്റെ മാഹാത്മ്യത്തെ ക്കുറിച്ചു ഭൂസുണ്ഡൻ എന്ന മുനിയോട് പറയുന്നതാണ് സന്ദർഭം .പതിനാലു മുഖം വരെയുള്ള രുദ്രാക്ഷങ്ങളെക്കുറിച്ചു മാത്രമേ ഇതിൽ പ്രതിപാദിക്കുന്നുള്ളൂ . രുദ്രാക്ഷത്തിന്റെ ഉത്ഭവത്തെപ്പറ്റി കാലാഗ്നി രുദ്രൻ ഇപ്രകാരമാണ് പറയുന്നത് .  “ത്രിപുരാസുരന്മാരെ നിഹനിക്കുവാനായി ഞാൻ കണ്ണുകൾ അടച്ചു .ആ സമയത്തു എന്റെ കണ്ണുകളിൽ നിന്നും ജലബിന്ദുക്കൾ ഭൂതലത്തിൽ വീണു . അവ രുദ്രാക്ഷ ങ്ങളായി മാറുകയാണുണ്ടായത് .അവയുടെ നാമം ഉച്ചരിക്കുന്ന മാത്രയിൽ പത്തു ഗോക്കളെ ദാനം ചെയ്ത ഫലമുണ്ടാകുന്നു . അവയെ കാണുകയും സ്പർശിക്കുകയും ചെയ്യുന്നത് വഴി അതിന്റെ ഇരട്ടി ഫലവും ലഭിക്കുന്നു . ഇതിൽപ്പരം മറ്റൊന്നും ഇതിനെക്കുറിച്ച് എനിക്ക് പറയാനില്ല” . രുദ്രാക്ഷധാരണത്താൽ മനുഷ്യന്റെ സകല പാപങ്ങളും നശിക്കുന്നുവെന്നും രുദ്രാക്ഷം ധരിച്ചുകൊണ്ട് ജപം നടത്തിയാൽ മനുഷ്യന് കോടി പുണ്യം ലഭിക്കുമെന്നും കാലാഗ്നി രുദ്രൻ ഈ ഉപനിഷത്തിൽ തന്റെ വാക്യങ്ങളായി പറയുന്നു

രുദ്രാക്ഷ വിശേഷം.
🌷🙏🌷🙏🌷🙏🌷

രുദ്രാക്ഷം മാലയായോ ഒരെണ്ണം മാത്രമായോ ധരിക്കാവുന്നതാണ്.

രുദ്രാക്ഷങ്ങളില്‍ ഏറ്റവും സാമാന്യമായി ലഭ്യമാകുന്നത് പഞ്ചമുഖ രുദ്രാക്ഷമാണ്. താരതമ്യേന വിലയും കുറവാണ്. ഇത് മാലയാക്കി ധരിക്കുന്നതിലൂടെ  ഐശ്വര്യവും, ദൈവാധീനവും, സ്ഥാന ലബ്ധിയും ഉണ്ടാകുന്നു.

മൂന്നു മുഖമുള്ള രുദ്രാക്ഷം സുമംഗലിമാര്‍ താലിയോടൊപ്പം ധരിച്ചാല്‍ ദീര്‍ഘ മംഗല്യം ഫലമാകുന്നു. ദാമ്പത്യ വിജയവും കുടുംബ സുഖവും ലഭിക്കും. കുജദോഷ കാഠിന്യം കുറയും.

നാലു മുഖ രുദ്രാക്ഷം, വിദ്യാവിജയത്തിന് അത്യുത്തമം

നാലു മുഖമുള്ള രുദ്രാക്ഷം വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും അനുയോജ്യമാണ്. വിദ്യാ വിജയം, വിശേഷിച്ച് മത്സര സ്വഭാവമുള്ള പരീക്ഷകള്‍ക്കും മറ്റും തയാറെടുക്കുന്ന വര്‍ക്ക് ഇത് അത്ഭുതകരമായ പ്രയോജനം നല്‍കും. ബൗദ്ധിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും ഈ രുദ്രാക്ഷം ധരിക്കുന്നതിലൂടെ ഉന്നത വിജയം കരഗതമാകും. 

ഒന്നും പഠിക്കാത്തവനും ഒട്ടും പരിശ്രമിക്കാത്തവനും ഒരിക്കലും വിജയം ഉണ്ടാകുകയില്ല.  എന്നാല്‍ പഠിച്ചത് ഓര്‍മയില്‍ വയ്ക്കാനും ആത്മ വിശ്വാസത്തോടെ പരീക്ഷകള്‍ നേരിടുവാനും സര്‍വോപരി ദൈവാധീനം നേടുവാനും ചതുര്‍ മുഖ രുദ്രാക്ഷം ഫലപ്രദമാണ് എന്നതിന് ഒട്ടനവധി   അനുഭവങ്ങള്‍ ഉണ്ട്...🙏🌹
കടപ്പാട്

ഗണപതി എങ്ങനെ ഒറ്റക്കൊമ്പനായി?

ഗണപതി എങ്ങനെ ഒറ്റക്കൊമ്പനായി? 

ശിവനും പാർവതിക്കും കാവൽ നിന്ന ഗണപതി ശിവനെ കാണാൻ‌വന്ന പരശുരാമനെ തടഞ്ഞുനിർത്തിയെന്നും ഇതിൽ ക്രുദ്ധനായ പരശുരാമൻ തന്റെ മഴുവെടുത്ത് ഗണപതിയുടെ ഒരു കൊമ്പ് അരിഞ്ഞുകളഞ്ഞുവെന്നും ഒരു കഥ പറയുന്നു..

 ശ്രീഗണേശന്‍ തന്നെ അപമാനിച്ചിരിക്കുന്നു. ഈരേഴു പതിന്നാലു ലോകത്തിനും നാഥനായ തന്നെ ഗണേശന്‍ ആകാശത്തില്‍ പല പ്രാവശ്യം വട്ടം ചുഴറ്റി നിര്‍ത്തിയപ്പോള്‍ പരശുരാമന്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ നക്ഷത്രമെണ്ണി. കണ്ണില്‍നിന്നും പൊന്നീച്ചകള്‍ പറന്നു. കണ്ണു ചുമന്നു തുടുത്തു. തന്റെ ആത്മാഭിമാനത്തെയാണ് പാര്‍വതീപുത്രന്‍ വെല്ലുവിളിച്ചിരിക്കുന്നത്. ഒരു ഉത്തമശിഷ്യന്റെ അവകാശത്തെയാണ് ഗണേശന്‍ വട്ടം ചുഴറ്റിയെറിഞ്ഞതെന്ന് പരശുരാമന്‍ വിലയിരുത്തി.  "ശ്രീപരമേശ്വരന്‍ അനുഗ്രഹിച്ചു നല്‍കിയ മഴുവാണ് എന്റെ ആയുധം. നേരിട്ട അപമാനത്തിന് ഈ മഴു തന്നെ മറുപടി പറയട്ടെ."  കോപിഷ്ടനായ പരശുരാമന്‍ ശിവനാല്‍ നല്‍കപ്പെട്ട “പരശു” എന്ന ആയുധം ഗണപതിയുടെ നേരെ പ്രയോഗിച്ചു.
 "തന്റെ അച്ഛന്‍ അനുഗ്രഹിച്ചു നല്‍കിയ വിശിഷ്ടമായ ആയുധമാണത്. എല്ലാം അച്ഛന്റെ ഇച്ഛ "എന്ന തിരിച്ചറിവിലൂടെ ഗണേശന്‍ വണങ്ങിനിന്നു." ഈ മഴു പരാജയപ്പെടാന്‍ പാടില്ല. ഈ മഴു പരാജയപ്പെട്ടാല്‍ അത് അച്ഛനു നേരെയുള്ള വെല്ലുവിളിയാകും. അതു പാടില്ല." നിമിഷാര്‍ത്ഥംകൊണ്ട് എല്ലാം തിരിച്ചറിഞ്ഞ ഗണേശന്‍ ആ മഴുവിനു നേരെ തന്റെ കൊമ്പു വച്ച് തടുത്തു.   മഴുവിനാല്‍ ഗണപതിയുടെ ഇടതു കവിളും കൊമ്പിന്‍റെ പകുതിയും മുറിഞ്ഞുപോയി.
ചോരപുരണ്ട കൊമ്പ് നിലത്തു വീണാല്‍ ബ്രഹ്മാണ്ഡം തന്നെ നശിക്കും എന്നറിയാവുന്ന പരശുരാമന്‍, ആ കൊമ്പിന്‍ കഷ്ണം നിലത്തു വിഴുന്നതിനു മുന്‍പ് തന്നെ, തന്‍റെ കൈയിലെടുത്തു പിടിച്ചു.

ഈ ബഹളങ്ങളെല്ലാം കേട്ടു പാര്‍വതി- പരമേശ്വരന്മാര്‍ അവിടേക്ക് വന്നു.
ശിവന്‍റെ ശിഷ്യ വാത്സല്യമറിയാവുന്ന ശിവ പാര്‍ഷദന്‍മാര്‍ പ്രതികരിച്ചില്ല. ദേവിയാകട്ടെ മകന്‍റെ ദുരവസ്ഥയില്‍ ഏതോരമ്മയെയും പോലെ , മനം നൊന്തു പറഞ്ഞു:

“കിട്ടിലയോ ദക്ഷിണ വേണ്ടുവോളം
വിശിഷ്ടനാം ശിഷ്യനില്‍ നിന്നിദാനിം
ദിവ്യായുധം വല്ലതുമുണ്ടു ബാക്കി-
യെന്നാലതും നല്‍കിയനുഗ്രഹിക്കൂ
മകന്‍ പരിക്കേറ്റ് മരിക്കിലെന്ത്?
മഹാരഥന്‍ ശിഷ്യനടുക്കലില്ലേ
രാമന്‍ ജഗല്‍ സത്തമാണ്പോലും
വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം”

എന്നാല്‍ ഈ ബഹളമെല്ലാം കേട്ട ശ്രീപരമേശ്വരന്‍ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ.
പരശുരാമനാകട്ടെ മുറിഞ്ഞ കൊമ്പും കയ്യിലടക്കി നില്‍ക്കുകയാണ് ….
എന്തു നടക്കുമെന്ന് ആധിയോടെ എല്ലാവരും നില്‍ക്കുമ്പോള്‍ പരശുരാമന്‍ രാധാകൃഷ്ണന്മാരെ സ്മരിച്ചു.

ആ നിമിഷം തന്നെ എല്ലാവരുടെയും ഹൃദയത്തെ പരമാനന്ദത്തിലാഴ്ത്തിക്കൊണ്ട് മനോഹരമായ വേണുഗാനം കൈലാസശൈലോപരിയില്‍ നിന്നും ഒഴുകി വന്നു…..
എന്നാല്‍ ഇത് എല്ലാവര്‍ക്കും ശ്രവണയോഗ്യമായിരുന്നില്ല്യ!!
ചുരുക്കംചില ഋഷിശ്വരന്‍മാര്‍ക്ക് മാത്രം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായ ആ നാദമാധുരിയില്‍ സര്‍വ്വ ചരാചരങ്ങളും അലിഞ്ഞു നിന്നു.
അപ്പോള്‍ കലങ്ങിയ മനസ്സുമായി നിന്ന പാര്‍വതി ദേവി പോലും എല്ലാം മറന്നു പരമാനന്ദത്താല്‍ രോമാഞ്ചമണിഞ്ഞു!!!

കൈലാസവാസികള്‍ക്ക് കര്‍ണ്ണാമൃതമായിക്കേട്ട ആ മുരളിനാദത്തിനു പിന്നാലെ കണ്ണുകള്‍ക്ക് ഉത്സവമായി ആകാശമണ്ഡലത്തില്‍ കാണപ്പെട്ട ഒരു തേജസ്സ് അവരുടെ മുന്നിലേക്ക് മന്ദം മന്ദം ഒഴുകി വന്നു.
അതാരായിരുന്നെന്നോ?

കാര്‍മേഘ കാന്തിയുള്ള ശരിരമുള്ളവനും,ഓടക്കുഴലുമൂതി മനോഹരായ നീല കുന്തളത്തില്‍ മയില്‍പ്പിലി ചൂടിയവനും,ആരെയും മയക്കുന്ന മന്ദഹാസം പോഴിക്കുന്നവനുമായ അത്ഭുതാത്മാവ്……………
കൂടെ ചെമ്പകപ്പൂ തോല്‍ക്കുന്ന നിറത്തോട് കൂടിയവളും ,ഇളം വെയിലില്‍ വിടര്‍ന്ന താമര പോലുള്ള മുഖത്തോട് കൂടിയവളും,പവിഴ കാന്തിയുള്ള ഉടയാട ധരിച്ചവളും ഒരുകയ്യില്‍ താമരപ്പൂവും,മറു കയ്യില്‍ വല്‍ക്കണ്ണാടിയും ധരിച്ച അത്ഭുതാംഗിയും….
എല്ലാവരും വിസ്മയിച്ചു നില്‍ക്കെ സുസ്മേരവദനനായി മഹാദേവന്‍ അവരെ സ്വാഗതം ചെയ്തു.

എല്ലാവര്‍ക്കും തങ്ങളുടെ മുന്‍പില്‍ സാക്ഷാല്‍ രാധാ –കൃഷ്ണന്മാരാണെന്നു മനസ്സിലായി, അവരെല്ലാം വീണുവീണു നമിച്ചു.
രാധാദേവി തന്‍റെ ഇടതു കയ്യാല്‍ ഗണപതിയുടെ കവിളില്‍ തലോടിയപ്പോള്‍ മുറിവെല്ലാം ഇല്ലാതായി.
(ദേവിയുടെ ഇടതുകയ്യില്‍ അമൃതുണ്ട് എന്നാണ്…..)

പിന്നിട് പരശുരാമനെ എഴുന്നേല്‍പ്പിച്ചു .
ഗണപതിയുമായുള്ള പിണക്കം മതിയാക്കി പരസ്പരം കൈകൊടുക്കാന്‍ ആവശ്യപ്പെട്ടു.അങ്ങനെ അവര്‍ തമ്മിലുള്ള പിണക്കം മാറ്റി.

കൈകൊടുക്കുന്നതിനിടയില്‍ തന്‍റെ കയ്യിലിരുന്ന കൊമ്പ് പരശുരാമന്‍ ഗണപതിയെ ഏല്‍പ്പിച്ചു.
ലോകനന്മക്കായിട്ടാണ് ഇതെല്ലാം സംഭവിച്ചത്.
ഈ കൊമ്പ് പിന്നിട് പ്രയോജനമായിത്തീരും എന്നനുഗ്രഹിച്ചു രാധാകൃഷ്ണന്മാര്‍ ഗോലോകത്തെക്ക് യാത്രയായി.

പിന്നിട് ഭാഗവതമെഴുതുന്ന വേളയില്‍ എഴുത്താണി ഒടിഞ്ഞപ്പോള്‍ ഗണപതി ഭഗവാന്‍ ഈ കൊമ്പുകൊണ്ടാണത്രേ മുഴുവന്‍ എഴുതി തീര്‍ത്തത്.. 

ഹിമാലയത്തിലുള്ള ബദരീനാഥ് ക്ഷേത്രത്തിനടുത്തു ‘മന’ എന്നൊരു ഗ്രാമമുണ്ട്.സരസ്വതീനദിയുടെ പ്രഭവസ്ഥാനമാണ തു.അതിനടുത്തു വേദവ്യാസ ഗുഹ ഗണപതി ഗുഹ എന്ന രണ്ട് ഗുഹകളുണ്ട്. ഈ വേദവ്യാസ ഗുഹയിലിരുന്നാണ് മഹർഷി ഭാഗവതം രചിച്ചത്.വേദവ്യാസൻ പറഞ്ഞുകൊടുത്തു ഗണപതി എഴുതിയെടുത്തു അത്രേ. എഴുതാൻ തുടങ്ങുമ്പോൾ ഗണപതി പറഞ്ഞു ഇടയ്ക്ക് വച്ച് നിർത്തരുത്….എന്നു. അപ്പോൾ മഹർഷിയും പറഞ്ഞു എഴുത്തും നിർത്തരുത് എന്ന്.. എഴുതിവന്നപ്പോൾ ഗണപതിയുടെ എഴുത്താണി ഒടിഞ്ഞപ്പോൾ തന്റെ  ഒടിഞ്ഞ കൊമ്പ് കൊണ്ട് എഴുത്ത് തുടർന്നു എന്നു കഥകൾ….. ഏതായാലും ഭാഗവതം ഭഗവാന്റെ അവതാരങ്ങളെ കുറിച്ചും കൃഷ്ണലീലകളെക്കുറിച്ചും എല്ലാം ധന്യമായ ഗ്രന്ഥമാണ്. അതുകൊണ്ട് തന്നെ ഇന്നും ഏറെ പ്രസക്തിയുണ്ട്…..

മൃത്യുഞ്ജയൻ



                *[മൃത്യുഞ്ജയൻ]*

*_ചന്ദ്രാർക്കാഗ്നിവിലോചനം സ്മിതമുഖം_*

*_പദ്മദ്വയാന്ത:സ്ഥിതം_*

*_മുദ്രാപാശമൃഗാക്ഷസൂത്രവിലസത് -_*

*_പാണിം ഹിമാംശുപ്രഭം_*

*_കോടീന്ദുപ്രഗളത്സുധാപ്ലുതതനും_*

*_ഹാരാദിഭൂഷോജ്ജ്വലം_*

*_കാന്തം വിശ്വവിമോഹനം പശുപതിം_*

*_മൃത്യുഞ്ജയം ഭാവയേത്._*

▫▫▫▫▫▪▫▫▫▫▫

*_ചന്ദ്രനും സൂര്യനും അഗ്നിയുമാകുന്ന മൂന്നു കണ്ണുകളുള്ളവനും പുഞ്ചിരി തൂകുന്ന മുഖമുള്ളവനും ഒരു താമരപ്പൂവിൽ ഇരുന്ന് മറ്റൊരു താമരപ്പൂവ് കുടപോലെ മുകളിൽ ചൂടിയവനും ജ്ഞാനമുദ്ര ,കയറ് ,മാൻ ,രുദ്രാക്ഷമാല എന്നിവ ധരിക്കുന്ന കൈകളുള്ളവനും ചന്ദ്രനെപ്പോലെ പ്രഭയുള്ളവനും ചന്ദ്രക്കലയിൽ നിന്നൊഴുകുന്ന അമൃതു കൊണ്ടു ആർദ്രമായ ശരീരത്തോടു കൂടിയവനും മുത്തുമാല മുതലായ ഭൂഷണങ്ങൾകൊണ്ടു ശോഭിക്കുന്നവനും മനോഹരനും സൌന്ദര്യം കൊണ്ട് എല്ലാവരേയും മയക്കുന്നവനുമായ പശുപതിയുമായ മൃത്യുഞ്ജയനെ ധ്യാനിക്കണം._*

⚜⚜⚜⚜⚜🔥⚜⚜⚜⚜⚜
*_എല്ലാം സർവ്വേശ്വരനിൽ സമർപ്പിച്ച് ഇന്നത്തെ ദിനമാരംഭിക്കാം🙏🙏_* 
     
⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

  🙏 _*ലോകാ : സമസ്താ :*_
              _*സുഖിനോഭവന്തു*_🙏
➖➖➖➖➖➖➖➖➖➖➖
*'' ആയിരം തിരികൾക്ക് വെളിച്ചം പകർന്നുകൊടുക്കുന്നത് കൊണ്ട് ഒരു മെഴുകിതിരിയുടെ ആയുസ്സ് കുറയുന്നില്ല.പങ്കുവെയ്ക്ക്പ്പെടുന്ന വിദ്യയും അത് പോലെയാണ്.''*
➖➖➖➖➖➖➖➖➖➖➖
_(3196)_*⚜HHP⚜*
                       *===♾===*

        *_💎💎 താളിയോല💎💎_*
🎊🎊🎊🎊🎊🎊🎊🎊🎊🎊🎊

*59 . വീരഭദ്രൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*59 . വീരഭദ്രൻ*


*മരതകമണിനീലം കിങ്കിണീജാലമാലം* 
*പ്രകടിതമുഖമീശം ഭാനുസോമാഗ്നിനേത്രം* 
*അസിസപരശുഖേടാത്യുഗമുണ്ഡാഗഹസ്തം* 
*വിധുതകപിശകേശം വീരഭദ്രം നമാമി.*


*സാരം*

         *_മരതകക്കല്ല് പോലെ നീലനിറത്തോടുകൂടിയവനും കിങ്കിണിമാലയോടുകൂടിയവനും വാപിളർന്ന് നില്ക്കുന്നവനും സൂര്യനും ചന്ദ്രനും അഗ്നിയുമാകുന്ന മൂന്ന് നേത്രങ്ങളോടുകൂടിയവനും വാള് , പരശു , ഖേടം , ഭയങ്കരമായ മുണ്ഡം ( നരശിരസ്സ് ) എന്നിവ കൈകളിൽ ധരിച്ചവനും ഉലഞ്ഞ് ചെമ്പിച്ച തലമുടിയോടുകൂടിയവനുമായ വീരഭദ്രനെ ഞാൻ നമസ്കരിയ്ക്കുന്നു .........🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*