Pages

Tuesday, November 12, 2019

തിരുവൈക്കത്തപ്പൻ

*തിരുവൈക്കത്തപ്പൻ*
🙏🌹🌺🌸💐🌹🙏
വൈക്കം ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. സദാശിവസങ്കല്പത്തിലുള്ളതാണ് ഈ പ്രതിഷ്ഠ. ശാന്തഭാവം നിറഞ്ഞ ഭഗവാൻ ഇവിടെ മഹാശിവലിംഗരൂപത്തിൽ കിഴക്കോട്ട് ദർശനമായി വാഴുന്നു. അനാദികാലം മുതലുള്ള പൂജകൾ ഏറ്റുവാങ്ങി സംതൃപ്തനായ ഭഗവാൻ ഇവിടെ ഒരു ദിവസം മൂന്ന് ഭാവങ്ങളിൽ ദർശനം നൽകുന്നു - രാവിലെ സകലമുനിഗണങ്ങളാലും വന്ദിതനും പ്രപഞ്ചത്തിന്റെ ആദിഗുരുവുമായ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് അർജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നൽകി ശാന്തനാക്കാൻ അവതരിച്ച കിരാതമൂർത്തിയായും വൈകീട്ട് കൈലാസത്തിലെ രത്നപീഠത്തിൽ വാമാംഗത്തിൽ പാർവ്വതീദേവിയെയും മടിയിൽ ഗണപതിയെയും സുബ്രഹ്മണ്യനെയും മടിയിലിരുത്തി ദർശനം നൽകുന്ന രാജരാജേശ്വരനായും. രാവിലത്തെ ദർശനം കൊണ്ട് വിദ്യാലാഭവും, ഉച്ചയ്ക്കത്തെ ദർശനം കൊണ്ട് ശത്രുനാശവും, വൈകീട്ടത്തെ ദർശനം കൊണ്ട് കുടുംബസൗഖ്യവും ലഭിയ്ക്കുമെന്നാണ് വിശ്വാസം.                                     🙏🌹🌺🌸💐🌹🙏

*ശ്രീ പ്രാസാദപരാമന്ത്ര കഥനം

🏛🏛🏛🏛🏛🏛🏛🏛🏛🏛🏛
*((((((((((((((((((((((🔥))))))))))))))))))))*

                     *कुलार्णवतन्त्रम्*
             *(കുലാർണവതന്ത്രം)*
                   *മൂന്നാം ഉല്ലാസം*
       *ശ്രീ പ്രാസാദപരാമന്ത്ര കഥനം*

                       *ഭാഗം - 284*
🏛🏛🏛🏛🏛🏛🏛🏛🏛🏛🏛
_ശ്ലോകം - 80_

*पराप्रासादमन्त्रार्थतत्त्वज्ञम् कुलनायिके ।*
*सुरासुराश्च वन्दन्दे किं पुनर्मानवादय : II*

( പരാപ്രസാദ മന്ത്രാർത്ഥ തത്ത്വജ്ഞം കുലനായികേ
സുരാസുരാശ്ച വന്ദന്തേ കിം പുനർമാനവാദയ:)

*ഹേ! കുലനായികേ ! പരാപ്രാസാദ മന്ത്രാത്ഥം അറിയുന്നവനെ ദേവന്മാരും അസുരന്മാരും വന്ദിക്കുന്നു. പിന്നെ മനുഷ്യരുടെ കാര്യം പറയാനുണ്ടോ ?*

*തുടരും,,,,,✍*
➖➖➖➖➖➖➖➖➖➖➖
*“വാദിക്കാനും ജയിക്കുവാനും അല്ല, അറിയാനും അറിയിക്കുവാനും ആണ് വിദ്യ”.*
➖➖➖➖➖➖➖➖➖➖➖
_(3196)_*⚜HHP⚜*
        *_💎💎 താളിയോല💎💎_*
📜📜📜📜📜📜📜📜📜📜📜
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

ശങ്കരായ മംഗളം

🙏  ശങ്കരായ ശങ്കരായ ശങ്കരായ മംഗളം 
ശങ്കരീ മനോഹരായ ശാശ്വതായ മംഗളം 
സുന്ദരേശ മംഗളം സനാതനായ മംഗളം 
ചിന്മയായ സന്മയായ തന്മയായ മംഗളം 
അനന്തരൂപ മംഗളം  ചിരന്തനായ മംഗളം 
നിരഞ്ജനായ  മംഗളം പുരഞ്ച നായ മംഗളം 
അചഞ്ചലായ മംഗളം അകിഞ്ച നായ മംഗളം 
ജഗഛ്ചിവായ മംഗളം നമഃശിവായ മംഗളം🙏🙏

കായേന വാചാ മനസെന്ദ്രിയൈർ വാ 
ബുധ്യാത്മനാ വാ പ്രകൃതേ സ്വഭാവാത് 
കരോമി  യദ്യത് സകലം പരസ്മൈ 
നാരായണായേതി സമർപ്പയാമി 🙏🙏


സ്വസ്തി പ്രജാഭ്യ പരിപാലയന്താം 
ന്യായേണ മാർഗേണ മഹീം മഹീ ശാ
ഗോ ബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം 
ലോകാ സമസ്താ സുഖിനോ ഭവന്തു🙏🙏


കാലേ വർഷതു  പർജന്യ 
പൃഥ്‌വി സസ്യ  ശാലിനി 
ദേശോയം ക്ഷോഭ രഹിത 
ബ്രാഹ്മണ സന്തു നിർഭയ🙏🙏

സർവേഷാo സ്വസ്തിർ ഭവതു 
സർവേഷാo ശാന്തിർ ഭവതു 
സർവേഷാo പൂർണ്ണം ഭവതു 
സർവേഷാo  മംഗളം 🌷ഭവതു🙏🙏

സർവേ ഭവന്തു സുഖിന 
സർവേ സന്തു നിരാമയ 
സർവേ ഭദ്രാണി പശ്യന്തു 
മാ കശ്ചി ദ് ദുഃഖ ഭാഗ്  ഭവേത് 🙏🙏


അസതോ മാ സദ് ഗമയ 
തമസോ മാ ജ്യോതിർ ഗമയ 
മൃത്യോർ മാ അമൃതം ഗമയ 🙏🙏

ഓം പൂർണ്ണമദഃ പൂർണ്ണമിദം 
പൂർണ്ണാദ് പൂർണ്ണ മുദച്യതേ 
പൂർണസ്യ പൂർണ്ണ മാദായ 
പൂർണ്ണ മേവാ വ ശിഷ്യതേ 
ഓം ശാന്തി ശാന്തി ശാന്തി 
ഹരി ഓം ശ്രീ ഗുരുഭ്യോ നമഃ ഹരി ഓം🙏🙏

വാക്കുമെൻ പ്രവർത്തിയും പൊരുത്തമായിരിക്കണം 
ആർക്കുമെന്നിൽ നിന്നുപദ്രവം വരാതിരിക്കണം 
ഊണിലും ഇരുപ്പിലും നടപ്പിലും കിടപ്പിലും 
കാണണം ഭവാനെ ഞാൻ സദാഭി നിദ്രയിങ്കലും 
ഇല്ല നീയൊഴിഞ്ഞോരുത്തരും തുണയ്ക്കുവാൻ 
സത്യമായ ദൈവമേ നിനക്ക് കൈ തൊഴുന്നു ഞാൻ 
അച്യുതാ ഭാവാന്റെ ലീലയല്ലി  ലോകമാകവേ
നിശ്ചലാ നിരഞ്ജനാ ശ്രീ പത്മനാഭ പാഹിമാം🙏🙏

ഹരി ഓം ! ഹരി ഓം !ഹരി ഓം !
ഹരി ഓം ! ഹരി ഓം !ഹരി ഓം !
ഹരി ഓം ! ഹരി ഓം !ഹരി ഓം !
ഹരി ഓം ! ഹരി ഓം !ഹരി ഓം !
ഹരി ഓം ! ഹരി ഓം !ഹരി ഓം !
ഹരി ഓം ! ഹരി ഓം !ഹരി ഓം !🙏🙏

ഓം ശ്രീ ഗുരുഭ്യോ നമഃ !
ഓം ശ്രീ ഗുരുഭ്യോ നമഃ !
ഓം ശ്രീ ഗുരുഭ്യോ നമഃ !
ഓം ശ്രീ ഗുരുഭ്യോ നമഃ !
ഓം ശ്രീ ഗുരുഭ്യോ നമഃ !🙏🙏

സമസ്ത ലോകാ സുഖിനോ ഭവന്തു 
സമസ്ത ലോകാ സുഖിനോ ഭവന്തു.
സമസ്ത ലോകാ സുഖിനോ ഭവന്തു🙏🙏

ഓം ശാന്തി ശാന്തി ശാന്തി 
ഹരി ഹി ഓം 
ഓം ശാന്തി ശാന്തി ശാന്തി 
ഹരി ഹി ഓം 
ഓം ശാന്തി ശാന്തി ശാന്തി 
ഹരി ഹി ഓം 


ഓം സായി നമോ നമോ 

സത്യസായി നമോ നമോ 
സദ് ഗുരു സായി നമോ നമോ 
യുഗ അവതാരി നമോ നമോ🙏🙏🙏🙏

കൈനൂർ മഹാദേവക്ഷേത്രം

*കൈനൂർ മഹാദേവക്ഷേത്രം.*

പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ ,പരശുരാമൻ സ്ഥാപിച്ചു എന്ന് ഐതീഹ്യമുള്ള 108  ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്...

തൃശ്ശൂർ ജില്ലയിൽ കൈനൂർ ഗ്രാമത്തിലാണ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്...

കിഴക്ക് ദര്‍ശനമായി മഹാദേവന്‍ ഇവിടെ വാണരുളുന്നു...

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെ കൂടാതെ നിത്യേന  മുറജപം നടന്നിരുന്നത് ഇവിടെ മാത്രമാണ്....

പുരാതന തിരുവിതാംകൂർ രാജ്യത്തിൽ ശ്രീ മാർത്താണ്ഡവർമ്മ മഹാരാജാവ് ആറു വർഷത്തിൽ ഒരിക്കൽ ശ്രീ പത്മനാഭ സ്വാമി പ്രീതിക്കായി നടത്തിവന്നിരുന്ന ഒരു യാഗമാണ്‌ മുറജപം.രാജ്യ ഭരണത്തിൽ നീതി നടപ്പാക്കുമ്പോഴും, യുദ്ധക്കളങ്ങളിലും, രാജ്യ വിസ്തീർണ്ണം കൂട്ടേണ്ടി വരുമ്പോഴും മറ്റും മനഃപൂർവ്വമല്ലാതെ ഉണ്ടാകപ്പെടുന്ന പാപങ്ങളുടെ പരിഹാര ക്രിയയെന്ന നിലയിലാണ്‌ മുറജപം നടത്തിയിരുന്നത്‌.

മുൻപ് നിത്യേന മുറജപം നടത്താറുണ്ടായിരുന്നു ഇവിടെ. ഇടയ്ക്കെപ്പൊഴോ അതു നിന്നുപോയി.മുറജപത്തിനായി കേരളത്തിലെ പ്രശസ്തരായ വേദ പാണ്‌ഡിതർ ഇവിടെ ഒത്തു ചേർന്നിരുന്നു. മുറ എന്നാൽ ആദ്യം മുതൽ അവസാനം വരെയുള്ള വേദം എന്നാണർത്ഥം. വേദങ്ങൾ ആദ്യം മുതൽ അവസാനം വരെ തുടർച്ചയായി ജപിക്കുകയാണ്‌ മുറജപം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്...

ഓം നമഃ ശിവായ